വാഷിംഗ്ടൺ ഡിസി: ഗാസയിൽ താത്കാലിക വെടിനിർത്തലിനു ധാരണയെന്ന് വാഷിംഗ്ടൺ പോസ്റ്റ് .അഞ്ചു ദിവസം വെടിനിർത്തുന്നതിനു പകരം സ്ത്രീകളും കുട്ടികളും അടക്കം അന്‍പതോളം ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണത്രെ വാഗ്ദാനം . എന്നാൽ, യുഎസും ഇസ്രയേലും ഇക്കാര്യം നിഷേധിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിനായി താത്കാലിക ധാരണ ഉണ്ടാക്കിയാതെന്നു റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ 240ഓളം പേരെയാണ് ഹമാസ് ഭീകരർ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയത്.
വെടിനിർത്തൽ ധാരണ പരിഗണനയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി . ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കാമെങ്കിൽ താത്കാലിക വെടിനിർത്തൽ പരിഗണിക്കാമെന്ന് ഇസ്രായേൽ നിലപാട് . വെടിനിർത്തലിനു ധാരണ ആയിട്ടില്ലെന്നും ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നുമാണ് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് അഡ്രിയാൻ വട്സന്റെ പ്രതികരണം .
Trending
- പാകിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വെടിവെയ്പ്
- വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കുന്നു; രാഹുൽ ഗാന്ധി
- അന്ധരന്ധരെ നയിക്കുമ്പോൾ …
- മുത്തങ്ങ, ശിവഗിരി, മാറാട് സംഭവങ്ങൾ; റിപ്പോർട്ട് പുറത്തു വിടാൻ ആവശ്യപ്പെട്ട് എ കെ ആന്റണി
- പാലസ്തീൻ ജനതക്ക് സാമീപ്യം അറിയിച്ച് ലിയോ പാപ്പാ
- മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണി
- ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി
- ബ്രസീലിൽ തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ