ഭരണം ആവർത്തിച്ച് കിട്ടുമ്പോൾ തലയിൽ കയറുന്ന കനമുണ്ട്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും നമ്മെ ഭരിക്കുന്നവർക്ക് അത് ധാരാളമുണ്ട്. അവതരിപ്പിക്കപ്പെട്ട രണ്ടു ബജറ്റിലും അത് ധാരാളമുണ്ട്. തലകവചം ഊരിവെയ്ക്കുന്ന കാലം വരുമല്ലോ, തിരഞ്ഞെടുപ്പ് കാലം. അന്ന് സമ്മതിദാനാവകാശം എന്ന ചുറ്റിക ഞങ്ങളുടെ കൈയിലുണ്ടെന്ന് നേതാക്കന്മാർ മറന്ന് പോകരുത്.