എറണാകുളം: മലയാളി മെമ്മോറിയല് കാലഘട്ടം മുതല് തന്നെ ജാതിയുടെയും സമുദായത്തിന്റെയും പേരില് അധികാരത്തിലും സമ്പത്തിലും അര്ഹിക്കുന്നതിലും വലിയ പങ്കും പ്രാതിധ്യവും നേടിയെടുത്ത മുന്നാക്ക സമുദായങ്ങളാണ് സമുദായ സംവരണത്തെയും ജനസംഖ്യാനുപാതിക പ്രാതിനിത്യത്തെയും ഇപ്പോള് തള്ളിപ്പറയുന്നതെന്ന് കെആര്എല്സിസി രാഷ്ട്രീയ കാര്യസമിതി അഭിപ്രായപ്പെട്ടു. നായര് സര്വീസ് സൊസൈറ്റി ജനറല് സെക്രട്ടറി സുകുമാരന് നായരുടെ പ്രസ്താവന കേരളത്തില് സമുദായിക സംവരണം അട്ടിമറിക്കാന് അവര് നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്ച്ചയാണ്. അധികാര നിര്വഹണപ്രക്രിയയില് പ്രത്യേകിച്ച് രാഷ്ട്രീയ അധികാരത്തില് പങ്കുചേരാന് രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഒരേപോലെ അവകാശം ഉണ്ടെന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത.
ഇന്ത്യയുടെ ദീര്ഘദൃഷ്ടികളായ ഭരണഘടനാ ശില്പികളും നേതാക്കളും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിനാണ് സാമുദായിക സംവരണം എന്ന ആശയം നടപ്പിലാക്കിയത്. തുറന്ന മത്സരത്തില് ഏര്പ്പെടാന് കഴിയാത്ത വിഭാഗങ്ങള്ക്കും സമൂഹത്തില് പൊതുജീവിതത്തില് പോരാടാന് കഴിയാത്തവര്ക്കും പ്രത്യേകമായ സംവരണം ഏര്പ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിന്റെ പുരോഗനപരമായ നടപടികള് ആയിട്ടാണ് കരുതപ്പെട്ടിരുന്നത്. മഹാനായ ഡോ. ബി.ആര് അംബേദ്കര് ഈ നടപടിയെ ‘ചരിത്രപരമായ നഷ്ടപരിഹാരം’ എന്നാണ് ഭരണഘടന അസംബ്ലിയിലെ പ്രസംഗത്തില് വിശേഷിപ്പിച്ചത്.
സാമൂഹ്യപരവും ചരിത്രപരവും ആയ കാരണങ്ങളാല് സമൂഹത്തിന്റെ മുഖ്യധാരയില് നിന്നും അകറ്റിനിര്ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശക്തികരണത്തിനായി സ്ഥാപിക്കപ്പെട്ടതാണ് ഇന്ത്യയിലെ സാമുദായിക സംവരണം. ജനാധികാരത്തിന്റെ നിര്വഹണത്തിലും പ്രയോഗവല്ക്കരണത്തിലും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്വം ഉറപ്പാക്കുകയായിരുന്നു സംവരണത്തിന്റെ ലക്ഷ്യം. യഥാര്ത്ഥത്തില് സംവരണം എന്നത് രാജ്യത്തിന്റെ അധികാര നിര്വഹണത്തില് എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിത്യം ഉറപ്പാക്കാനുള്ള ഭരണഘടനാ സംവിധാനമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ഏതു ജാതിയിലോ മതത്തിലോ പെട്ടവരായാലും അവര്ക്കായി ക്ഷേമപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത്, സംവരണമല്ല.
സംസ്ഥാന സര്ക്കാര് സര്വീസിലെ ഉദ്യോഗസ്ഥന്മാരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് ഉടന് പ്രസിദ്ധീകരിക്കാന് സര്ക്കാര് തയ്യാറാകണമെന്നും കെആര്എല്സിസി രാഷ്ട്രീയകാര്യ സമിതി കണ്വീനര് ജോസഫ് ജൂഡും ജനറല് സെക്രട്ടറി ഫാ. തോമസ് തറയിലും ആവശ്യപ്പെട്ടു.
Trending
- തമിഴ്നാട്ടിലെ മഴക്കെടുതിയിൽ 16 പേർ മരിച്ചു, അടിയന്തര സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ
- ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ച വിദ്യാർഥികളുടെ പോസ്റ്റുമാര്ട്ടം ഇന്ന്
- ഫ്രാന്സിസ് മാര്പ്പാപ്പയെ സന്ദര്ശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്
- സ്ത്രീശക്തീകരണം തുടങ്ങേണ്ടതു കുടുംബത്തിൽ: ബിഷപ് ഡോ. അലക്സ് വടക്കുംതല
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; മറ്റ് വഴികളില്ല- മന്ത്രി
- മഴ, വെള്ളക്കെട്ട് ; തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- റിഥം ഓഫ് റിജോയ്സ്
- വരാപ്പുഴ അതിരുപത ബിസിസി അഗാപ്പെ 2024 നടത്തി