Browsing: who

“ഒരുമിച്ചു നിന്ന്, നമുക്ക് ഈ അനീതി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സാധിക്കണമെന്നു” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. അഞ്ച് വയസ്സിന് താഴെയുള്ള 2 ദശലക്ഷത്തിലധികം പേർ ഉൾപ്പെടെ, 230 ദശലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും ഈ ഹീന പ്രവൃത്തിക്ക് വിധേയരായിട്ടുണ്ടെന്നാണ്, ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നത്.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതോടെ എംപോക്‌സ് പകര്‍ച്ചവ്യാധിയില്‍ കുരുങ്ങിയിരിക്കുകയാണ് ലോകം. ഓര്‍ത്തോ പോക്‌സ് വൈറസ് ജെനുസിലാണ് എംപോക്‌സ് ഉള്‍പ്പെടുന്നത്.1958ല്‍ ഡെന്‍മാര്‍ക്കിലാണ് ആദ്യമായി ഈ വൈറസ് കുരങ്ങുകളില്‍ കണ്ടെത്തിയത്. മങ്കി പോക്‌സ് എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം, കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ മേൽനോട്ടത്തിൽ 2005ൽ കുഷ്ഠരോഗ നിവാരണം എന്ന ലക്ഷ്യം കേരളം കൈവരിച്ചിരുന്നു.എന്നാൽ, ഈ രോഗം വീണ്ടും തിരിച്ചു വരുന്നുവരുന്നുവെന്ന വാർത്തകൾ ആശങ്ക ഉളവാക്കുന്നതാണ്.