Browsing: vladimir putin

ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്ത വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മകൾ എന്ന് കരുതപ്പെടുന്ന എലിസവേറ്റ ക്രിവോനോജിക്. ക്രൂരനായ വ്യക്തിയുടെ പേരു വിവരങ്ങൾ എലിസവേറ്റ വെളിപ്പെടുത്തിയില്ലെങ്കിലും അത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെക്കുറിച്ചാണ് എന്നാണ് മാധ്യമ റിപ്പോർട്ട്.

1945-നു ശേഷം യൂറോപ്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും വിനാശകരമായ സൈനികാധിക്രമവും അധിനിവേശവുമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിട്ടുള്ള യുക്രെയ്ന്‍ യുദ്ധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തില്‍, ഇരകളെ പഴിച്ചുകൊണ്ട് യുദ്ധക്കുറ്റവാളിയും സാമ്രാജ്യത്വമോഹിയും സ്വേച്ഛാധിപതിയും അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും മുഖ്യശത്രുവുമായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പക്ഷത്തുചേര്‍ന്ന് യൂറോപ്പിനെയും ലോകത്തെയും അമേരിക്കന്‍ ജനതയെയും ഞെട്ടിക്കുകയാണ് ട്രംപ്.