Browsing: vizhinjam port

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനത്തിനായുള്ള കാലക്രമം പതിനേഴു വര്‍ഷം മുന്‍പോട്ടാക്കി, അടുത്ത മൂന്നു നിര്‍മാണഘട്ടങ്ങള്‍ ഒറ്റയടിക്ക് 2028 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രചാരണവാക്യങ്ങളില്‍ കാണുന്നതുപോലെ തീര്‍ത്തും വിസ്മയനീയമാണ്.

വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനായി സർക്കാരിന്റെ തുറമുഖവികസന പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ൻറെ ര​ണ്ട്, മൂ​ന്ന്, നാ​ല് ഘ​ട്ട​ങ്ങ​ളു​ടെ സം​യു​ക്ത നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര തു​റ​മു​ഖ മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും.

ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് വിഴിഞ്ഞത്ത് വന്നിട്ടും കേരള ജനതക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലങ്കിൽ അതിന് ഉത്തരവാദി ഇന്നത്തെ ഭരണകൂടം തന്നെയാണ്. ശ്രീ ഏലീസ് ജോൺ പറയുന്നത് സത്യമാണ് ഈ പോർട്ട് തിരുവനന്തപുരത്ത് ആയതു കൊണ്ടാണോ ഭരണകൂടം തഴയപ്പെടുന്നത്?

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ 43-ാമത് ജനറല്‍ അസംബ്ലി ചര്‍ച്ചചെയ്ത് അംഗീകരിച്ച സാമൂഹ്യ രാഷ്ട്രീയപ്രമേയത്തില്‍ കുറ്റപ്പെടുത്തി.