Browsing: Vellapally

വര്‍ഗീയതയോടുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വര്‍ഗീയതയോട് ഏറ്റുമുട്ടി വീണാലും അത് വീരോചിത മരണമാകുമെന്നും പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളിയോടു ചേര്‍ന്നുകൊണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പുതിയൊരു പോര്‍മുഖം തുറന്നിരിക്കയാണ്.

സമചിത്തതയോടെയും സഹിഷ്‌തയോടെയും സംസാരിക്കേണ്ട സമുദായ നേതാക്കൾ വിദ്വേഷ പരാമർശങ്ങളിലൂടെ കളം നിറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്