- ഗ്രഹാം സ്റ്റെയിനിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്സ്
- ഷിംജിത മുസ്തഫ റിമാൻഡിൽ; മഞ്ചേരി ജയിലിലേക്ക് മാറ്റി
- അസംപ്ഷൻ സിസ്റ്റേഴ്സിന്റെ ‘സ്നേഹഭവൻ’ ഡോ. വർഗീസ് ചക്കാലയ്ക്കൽ മെത്രാപ്പൊലീത്ത വെഞ്ചരിച്ചു
- പിതാവിനെ കുറിച്ചുള്ള സത്യം നമുക്ക് വിശദീകരിക്കുന്നത് യേശുവിന്റെ മാനുഷികഭാവമാണ്: പാപ്പാ
- നൈജീരിയയിൽ ക്രൈസ്തവപീഡനം തുടരുന്നു
- ഫാദർ ലോറൻസ് കുലാസിനെയും ശ്രീ. മാർട്ടിൻ സേവ്യറിനെയും CCBI ആദരിച്ചു
- കൊച്ചി മേയർക്കും കൗൺസിലർമാർക്കും സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ സ്വീകരണം
- VFF2026 ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു
Browsing: vatican
വത്തിക്കാൻ: പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഫലമില്ല. സിസ്റ്റീൻ…
വത്തിക്കാൻ: വിശുദ്ധപത്രോസിന്റെ 267-മത് പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങുകളും വത്തിക്കാനിലെ വിവിധ വിശേഷങ്ങളും 56…
സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ച് ഏവരുടെയും മനസ്സാക്ഷിയെയും, ധാര്മ്മിക, ആധ്യാത്മിക മൂല്യങ്ങളെയും വിളിച്ചുണര്ത്താന് കഴിവുള്ള പുതിയൊരു പാപ്പായെ നല്കാന് വേണ്ടി പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിനായി വത്തിക്കാനില് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില് മലയാളത്തിലും വിശ്വാസികളുടെ പ്രാര്ഥന മുഴങ്ങിക്കേട്ട ‘പരിശുദ്ധ റോമന് പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള’ ദിവ്യബലിയില് പങ്കുചേര്ന്ന 133 കര്ദിനാള് ഇലക്തോര്മാര്, സഹസ്രാബ്ദങ്ങളുടെ മഹിത പാരമ്പര്യത്തിന്റെ അനന്യ ദീപ്തിയില് ആധുനിക ലോകത്തെ ഏറ്റവും വിശുദ്ധവും രഹസ്യാത്മകവുമായ വോട്ടിങ് പ്രക്രിയയുടെ ഭാഗമായി വത്തിക്കാനിലെ സിസ്റ്റീന് ചാപ്പലില് കോണ്ക്ലേവില് പ്രവേശിച്ചു.
വികസിത രാജ്യങ്ങളില് ഏറ്റം വികസിതം എന്ന് നമ്മളൊക്കെ കരുതിപ്പോരുന്ന അമേരിക്കയുടെ തലവന്റെ പാപ്പാ വേഷംകെട്ടു കണ്ട് ഞാന് ഒന്നു ഞെട്ടി! മോഹിക്കുന്നതെല്ലാം ഏതുവിധേനയും കൈക്കലാക്കാനുള്ള ആധുനിക മനുഷ്യമനോവൈകൃതത്തിന്റെ പച്ചപ്രകടനം! ലൈക്കും വൈറലുമായി അതങ്ങനെ ചുറ്റിക്കറങ്ങും.
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായ പരിശുദ്ധ പാപ്പായെ തെരഞ്ഞെടുക്കാനുള്ള…
ഫ്രാന്സിസ് പാപ്പാ അണിഞ്ഞിരുന്ന ‘വലിയ മുക്കുവന്റെ’ മോതിരവും പേപ്പല് മുദ്രയും ഇന്ന് വത്തിക്കാനിലെ സിനഡ് ഹാളില് ചേര്ന്ന കര്ദിനാള്മാരുടെ ജനറല് കോണ്ഗ്രിഗേഷന്റെ അവസാന സമ്മേളനത്തില് കമെര്ലെംഗോ കര്ദിനാള് കെവിന് ഫാറെല് ഔപചാരികമായി വെള്ളിച്ചുറ്റികകൊണ്ട് പിളര്ത്തി നശിപ്പിച്ചു. ഫ്രാന്സിസ് പാപ്പായുടെ പൊന്തിഫിക്കല് വാഴ്ചയുടെ സ്ഥാനികമുദ്രകള് ഉന്മൂലനം ചെയ്തുകൊണ്ടാണ് പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്ന കോണ്ക്ലേവ് നാളെ ആരംഭിക്കുന്നത്.
റോമില് നിന്നും സിസ്റ്റര് റുബിനി സിടിസി കത്തോലിക്കാ സഭയുടെ പരിവര്ത്തന കാലഘട്ടത്തില് അതിന്റെ…
പാപ്പാബിലെ എന്ന പേരില് പേപ്പല് തിരഞ്ഞെടുപ്പില് വിജയസാധ്യതയുള്ള സ്ഥാനാര്ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന് നിരീക്ഷകര്’ 2025-ലെ കോണ്ക്ലേവിലെ കാര്യങ്ങള് ‘പ്രവചനാതീതമാണ്’ എന്നു സമ്മതിക്കുന്നു. ചരിത്രത്തില് ഏറ്റവും കൂടുതല് കര്ദിനാള്മാര് പങ്കെടുക്കുന്ന കോണ്ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്.
കരുണയില് നിക്ഷേപിച്ച് കരുണ സമ്പാദ്യമാക്കി, കരുണ വിതരണം ചെയ്ത ഫ്രാന്സിസ് പാപ്പായ്ക്ക് ശുഭയാത്ര.
നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില് നിന്ന് കാരുണ്യത്താല് ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്സിസിന്റെ ഹൃദയഭാഷണങ്ങള്. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്മികതയെ പ്രതിഷ്ഠിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
