Browsing: vatican news

എല്ലാ വർഷവും ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്തിവരാറുള്ള തിരുപിറവി ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘നൂറു പുൽക്കൂട് പ്രദർശനം’ ആരംഭിച്ചു. ഡിസംബർ എട്ടാം തീയതി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് മോൺ. റീനോ ഫിസിക്കെല്ല പ്രദർശനം ഉദ്‌ഘാടനം ചെയ്തു. 32 രാജ്യങ്ങളിൽ നിന്നുള്ള, 132 പുൽക്കൂടുകളാണ് പ്രദർശനത്തിനായി തുറന്നുകൊടുത്തത്. സൗജന്യ പ്രദർശനം 2026 ജനുവരി 8 വരെ നീളും.

ലെയോ പാപ്പ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ച പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റൽ ഗന്ധോൾഫോയിൽവെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ചയിൽ ഉടനീളം, യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു ഇരുവരും സംസാരിച്ചത്.

ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ടാണ് ഇത്തരം ഒരു വിരുന്ന് ഒരുക്കിയത്.

ഒൻപതാം പീയൂസ് പാപ്പായുടെ ഇനെഫാബിലിസ് ദേവൂസ് പ്രമാണത്തിലെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ടാണ്, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ ആഘോഷിക്കുന്ന ഡിസംബർ മാസം എട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ, നടത്തിയ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്

ലെയോ പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാനിയോഗം; യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി പാപ്പാ.

ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, വത്തിക്കാനിൽനിന്ന് പുറപ്പെട്ട പാപ്പാ, റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ട്, പ്രാദേശികസമയം പന്ത്രണ്ടരയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ഇറ്റലിക്ക് പുറത്തുള്ള തന്റെ ആദ്യ യാത്രയ്ക്കായി ലെയോ പതിനാലാമൻ, പാപ്പാ റോമിൽ നിന്ന് തുർക്കിയിലേക്ക് പുറപ്പെട്ടു. നിഖ്യാ കൗൺസിലിൻ്റ 1,700-ാം വാർഷികം ആഘോഷിക്കുന്നതിനായിട്ടാണ് പരിശുദ്ധ പിതാവ്, തുർക്കിയിലേക്ക് യാത്രയായിരിക്കുന്നത്.

ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചു സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷനറി കോൺഗ്രസ് നവംബർ മാസം 27 മുതൽ 30 വരെ നടക്കും.