Browsing: supreme court

മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. 1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളല്ലാതെ മറ്റ് ഏത് മതം സ്വീകരിച്ചാലും പട്ടികജാതി പദവി നല്‍കാന്‍ അര്‍ഹതയില്ല.

ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽപ്പെട്ട ക്രൈസ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തുനിന്നു ഗ്രാമത്തിനു പുറത്തുകൊണ്ടു പോയി മറവുചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടിസയച്ചു. മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നു ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല വിധിയിൽ നിർദേശിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേന്ദ്ര സർക്കാരിന്റെ വിശദീകരണം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പൊതുതാൽപര്യ ഹർജിക്ക് പിന്നിൽ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി.