Browsing: Pope leo

ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.

നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, വത്തിക്കാനിൽനിന്ന് പുറപ്പെട്ട പാപ്പാ, റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ട്, പ്രാദേശികസമയം പന്ത്രണ്ടരയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

തുർക്കിയിൽ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിനായി എത്തിയ ലെയോ പാപ്പയ്ക്കു പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി

തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയെയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ, തുർക്കിയിൽ തന്റെ സന്ദേശം ആരംഭിച്ചത്.

കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ഇറ്റലിക്ക് പുറത്തുള്ള തന്റെ ആദ്യ യാത്രയ്ക്കായി ലെയോ പതിനാലാമൻ, പാപ്പാ റോമിൽ നിന്ന് തുർക്കിയിലേക്ക് പുറപ്പെട്ടു. നിഖ്യാ കൗൺസിലിൻ്റ 1,700-ാം വാർഷികം ആഘോഷിക്കുന്നതിനായിട്ടാണ് പരിശുദ്ധ പിതാവ്, തുർക്കിയിലേക്ക് യാത്രയായിരിക്കുന്നത്.