Browsing: Pope leo

ഹംഗറിയുടെ പ്രധാനമന്ത്രി, ശ്രീ. വിക്റ്റോർ ഓർബാൻ, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി, വത്തിക്കാനിലെത്തി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമനെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി.

പിതാവായ ദൈവത്തിന്റെ സ്നേഹ ആലിംഗനത്തിൽ മനുജകുലം മുഴുവൻ പരസ്പരം ബന്ധപ്പെട്ടിരിക്കുവെന്നു പാപ്പാ എടുത്തുപറഞ്ഞു.

മൂന്നാം സിനഡൽ അസംബ്ലിയുടെ സമാപനത്തിൽ, മക്കൾക്കടുത്ത സ്നേഹത്തിന്റെയും, ആത്മാർത്ഥമായ നന്ദിയുടെയും വാക്കുകൾ അറിയിച്ചുകൊണ്ട്, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സിനഡ് അംഗങ്ങൾ ഒരു കത്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് കൈമാറി.

വത്തിക്കാൻ : നവംബർ മാസം ഇരുപത്തിയേഴുമുതൽ ഡിസംബർ 4 വരെ തുർക്കിയിലേക്കും, ലെബനനിലേക്കുമുള്ള…

സിനഡൽ സംഘത്തിൻറെയും സഭയ്ക്കുള്ളിൽ വിശ്വാസികൾ ശ്രവിക്കപ്പെടുന്നതിനും കുടിയാലോചനയിൽ പങ്കാളികളാക്കപ്പെടുന്നതിനും വഴിയൊരുക്കുന്ന സംഘടനകളുടെയും ജൂബിലി ഒക്ടോബർ 24-26 വരെ ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അവരുമൊത്ത് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വച്ച് ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

വ്യാവസായിക വിപ്ലവകാലത്ത് ലിയോ പതിമൂന്നാമൻ എഴുതിയ ചാക്രികലേഖനം, “റേരും നൊവാരും”, സമൂഹത്തിൽ സൃഷ്ടിച്ച നവമായ മാറ്റങ്ങളെ ഓർമ്മപെടുത്തിക്കൊണ്ട്, ആഗോളതലത്തിൽ, സഭയുടെ ജനകീയ മുന്നേറ്റ പ്രസ്ഥാന യോഗത്തിൽ സംബന്ധിക്കുന്നവരെ ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി, പ്രാദേശിക  സമയം വൈകുന്നേരം അഭിസംബോധന ചെയ്യുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.