Browsing: pope francis

റോമിലെ സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ നാളെ ഫ്രാന്‍സിസ് പാപ്പായെ അടക്കം ചെയ്യുന്ന കല്ലറ നിര്‍മിച്ചിരിക്കുന്നത് ഇറ്റലിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലിഗൂറിയയില്‍, അദ്ദേഹത്തിന്റെ അമ്മ റെജീനാ മരിയയുടെ മുത്തച്ഛന്‍ വിന്‍ചെന്‍സോ സീവൊറിയുടെ നാട്ടില്‍ നിന്നുള്ള വെണ്ണക്കല്ലുകൊണ്ടാണ്.

നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.

ലോകത്തിന്റെ മുമ്പിലേക്ക് പരിത്രാണനാഥന്റെ തിരുവെട്ടവുമായി കടന്നുവന്ന അജപാലകനാണ് ഫ്രാന്‍സിസ് പാപ്പ. ‘ജീവിതം, എന്റെ ജീവിതകഥ ചരിത്രത്തിലൂടെ” എന്ന പുസ്തകം പോലും ആ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ്. ഒരു പാപ്പ തന്റെ ഔദ്യോഗിക ജീവിത കാലയളവില്‍ എഴുതുന്ന ആദ്യത്തെ ആത്മകഥ. സംഭവ ബഹുലമായ എണ്‍പതാണ്ടിന്റെ സംക്ഷിപ്തമായൊരു ലോക ചരിത്രം.

വത്തിക്കാന്‍ സിറ്റി:  മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബോധക്ഷയമുണ്ടാവുകയും ഹൃദയത്തിന്റെയും രക്തചംക്രമണസംവിധാനത്തിന്റെയും അപരിഹാര്യമായ തകര്‍ച്ച സംഭവിക്കുകയും…

ഫ്രാൻസിസ് പാപ്പ നിത്യതയിലേക്ക് യാത്രയായ വാർത്ത അതീവ നടുക്കത്തോടെയും ദുഃഖത്തോടെയുമാണ് ശ്രവിച്ചത്. ആഗോള…