Browsing: Pastor assaulted in odisha

നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന രോപിച്ച് ഒഡീഷയിലെ ധനകനാൽ ജില്ലയിൽപ്പെട്ട പാർക്കാംഗ് ഗ്രാമത്തിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ്. പാസ്റ്റർക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായി 18 ദിവസത്തിനുശേഷമാണ് പ്രതികളെ കസ്റ്റഡിയി ലെടുക്കുന്നത്. ആക്രമണത്തിനിരയായ പാസ്റ്ററുടെ ഭാര്യ വന്ദനു നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ നാലിനാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമുണ്ടായതെങ്കിലും 13നു മാത്രമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പാസ്റ്ററുടെ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു.