Browsing: Palluruthi school

പള്ളുരുത്തിയിലെ സെൻ്റ് റീത്ത പബ്ലിക് സ്കൂൾ മതമൗലികവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ താത്ക്കാലികമായി അടച്ചു. കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത്തരം ഒരു ഭീഷണിയിൽ അടച്ചു പൂട്ടേണ്ടി വന്നത്. സമത്വത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയ്ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മാനേജ്മെന്റിനെ കൊടിയ സമ്മർദ്ധത്തിലേക്ക് നയിച്ചത്.

സ്കൂളിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. മറ്റ് വാദങ്ങളിലേക്ക് കൂടുതൽ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിൽ റിട്ട് ഹർജി അവസാനിപ്പിക്കുകയായിരുന്നു.

യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരവും നിയമവിരുദ്ധവുമെന്ന് കെആര്‍എല്‍സിസി.

സ്കൂൾ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ആരുടെ ഭാഗത്ത് നിന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു

2018 ൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സീനിയർ പബ്ലിക് സ്കൂളിൽ സമാനമായ പ്രശ്നം ഉടലെടുത്തപ്പോൾ കോടതി വിധി സ്കൂളിന് അനുകൂലമായി ആയിരുന്നു