Browsing: Nigeria

വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, ജനുവരി മാസം പതിനെട്ടാം തീയതി രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 166 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഏകദേശം എൺപതോളം തടവുകാരെ വിട്ടയച്ചിരുന്നു. ബാക്കിയുണ്ടായിരുന്ന എൺപത്തിയാറോളം വിശ്വാസികളെയാണ് , ഫെബ്രുവരി മാസം നാലാം തീയതിയോടെ മോചിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പങ്കുവച്ചത്.

കഴിഞ്ഞ നവംബറിൽ നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികന് രണ്ട് മാസത്തെ തടവിന് ശേഷം മോചനം. കടുണ അതിരൂപതയിൽ സെന്റ് സ്റ്റീഫൻ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. ബോബ്ബോ പാസ്ചലിനാണ് കഴിഞ്ഞ ആഴ്ച മോചനം ലഭിച്ചിരിക്കുന്നത്. ഫാ. പാസ്ചലിനെ ജനുവരി 17ന് മോചിപ്പിച്ചതായും വൈദികന്റെ മോചനത്തിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നതായും കടൂണ അതിരൂപത പ്രസ്താവനയിൽ കുറിച്ചു.

വടക്കൻ – മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍.

ഡാ​​ക്ക​​ർ: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ ബോ​​ർ​​ണോ സം​​സ്ഥാ​​ന​​ത്ത് 40 ക​​ർ​​ഷ​​ക​​രെ ബൊ​​ക്കോ ഹ​​റാം ഭീ​​ക​​ര​​ർ…