Browsing: manjanikkara dhayara

മഞ്ഞനിക്കര ദയറയിൽ കമ്പടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി എട്ട് മുതൽ 14 വരെ കൊണ്ടാടും. എട്ടിനു രാവിലെ മഞ്ഞനിക്കു ദയാറ കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളിൽ അന്ന് പാതിയർക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ ദയറാത്തലവൻ ഗീവർഗീസ് അത്തനേഷ്യസ് കൊടിയേറ്റും.