Browsing: manipur violence

വംശീയ വിഭജനത്തിന്റെ ബഫര്‍സോണ്‍ അതിരുകള്‍ ചോരകൊണ്ട് അടയാളപ്പെടുത്തി, മണിപ്പുരിലെ ഇംഫാല്‍ സമതലപ്രദേശത്തെ മെയ്തെയ് ഹിന്ദു-സനമാഹി ഭൂരിപക്ഷ ജനസമൂഹത്തെയും ചുറ്റുമുള്ള മലമ്പ്രദേശത്തെ കുക്കി-സോ-അമര്‍ ക്രൈസ്തവ ഗോത്രവര്‍ഗ ന്യൂനപക്ഷത്തെയും രണ്ടു ശത്രുരാജ്യക്കാരെപോലെ പരസ്പരം കൊന്നൊടുക്കാന്‍ പകയുള്ളവരാക്കി പരുവപ്പെടുത്തിയ മഹാദുരന്തവാഴ്ചയുടെ കാരണഭൂതന്‍, സംസ്ഥാനത്തെ പ്രഥമ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, ഒടുവില്‍ സ്വന്തക്കാരാല്‍ പരിത്യക്തനായി നാണംകെട്ട് ഭരണഭാരമൊഴിയുന്നത് അവിടെ കഴിഞ്ഞ 21 മാസമായി അറുതിയില്ലാത്ത കലാപക്കെടുതികളുടെ കൊടുംയാതനകള്‍ അനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യര്‍ക്ക് കുറച്ചെങ്കിലും സാന്ത്വനത്തിന് വകയാകും, നാടിന് സമാധാന പ്രത്യാശയ്ക്കുള്ള രാഷ് ട്രീയ വഴിത്തിരിവിനും.

അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ 70 കമ്പനിയിലെ 7,000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളിലൂടെയോ മണിപ്പുരിലെ 33 ലക്ഷം വരുന്ന ജനങ്ങള്‍ ഒന്നരവര്‍ഷമായി അനുഭവിക്കുന്ന കൊടുംയാതനകള്‍ക്ക് എന്ത് അറുതിയുണ്ടാകാനാണ്!

ബോംബര്‍ഡ്രോണുകളും ഗ്രനേഡുകള്‍ പായിക്കുന്ന ദീര്‍ഘദൂര റോക്കറ്റുകളുമൊക്കെയായി മണിപ്പുരില്‍ ആഭ്യന്തരയുദ്ധത്തിന്റെ പുതിയൊരു പോര്‍മുഖം തുറന്നിരിക്കെ, ഇംഫാലില്‍ മെയ്തെയ് വിദ്യാര്‍ഥികളും മശാല്‍ തീപ്പന്തമേന്തിയ മീരാ പൈബി മെയ്തെയ് സ്ത്രീകൂട്ടായ്മയും മണിപ്പുര്‍ സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും നടത്തിയ റാലികള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇളക്കിവിടുന്ന രാഷ്ട്രീയ തീക്കളിയുടെ ആപല്‍ക്കരമായ ഒരു പകര്‍ന്നാട്ടമായി കാണുന്നവരുണ്ട്.

മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള മൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിന് ‘വിശ്വസിക്കാവുന്ന’ സ്റ്റെനോഗ്രാഫറെ കിട്ടാഞ്ഞതിനാല്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ഹേമ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി, പ്രശസ്ത നടി ടി. ശാരദ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി തങ്ങളുടെ 300 പേജ് വരുന്ന റിപ്പോര്‍ട്ട് ഏറെ കഷ്ടപ്പെട്ട് സ്വയം ടൈപ്പ് ചെയ്താണ് സര്‍ക്കാരിനു സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു.