വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മുനമ്പം തീരത്തെ ലത്തീന്‍ കത്തോലിക്ക, ഹൈന്ദവ സമൂഹങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് തീറാധാരപ്രകാരം വാങ്ങിയ 404 ഏക്കര്‍ വരുന്ന പുരയിടങ്ങളും ക്രൈസ്തവ ദേവാലയവും മഠവും ഡിസ്‌പെന്‍സറിയുമൊക്കെ അടങ്ങുന്ന ഗ്രാമപ്രദേശത്തെ അശാന്തിയിലാഴ്ത്തിയിരിക്കുന്ന വഖഫ് അവകാശവാദ പ്രശ്‌നം ഏറെ ആപല്‍ക്കരമായ വര്‍ഗീയ വിദ്വേഷപ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതെളിക്കുകയാണ്.