Browsing: joseph jude

ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്.

അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിനും പ്രാപ്തീകരണത്തിനും സമര്‍പ്പിതമായ പ്രസ്ഥാനമാണ് കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്‍എം). ക്രിസ്തുദര്‍ശനങ്ങള്‍ക്കും സഭാ പ്രബോധനങ്ങള്‍ക്കും അനുസൃതമായ കര്‍ത്തവ്യനിര്‍വഹണമാണ് തൊഴിലാളി സംഘാടനത്തിന്റെ ദര്‍ശനം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ 43-ാമത് ജനറല്‍ അസംബ്ലി ചര്‍ച്ചചെയ്ത് അംഗീകരിച്ച സാമൂഹ്യ രാഷ്ട്രീയപ്രമേയത്തില്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യഘട്ട പദ്ധതിയില്‍ ആകെ അനുവദിക്കപ്പെട്ട 344 കോടി രൂപയില്‍ 7.350 കിലോമീറ്റര്‍ മാത്രമെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. പുത്തന്‍തോട്ടില്‍ 9 പുലിമുട്ടുകളും പുത്തന്‍തോട് മുതല്‍ സിഎംഎസ് പാലം വരെയുള്ള പ്രദേശത്ത് കടല്‍ ഭിത്തിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

കൊച്ചി:സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മിഷനറിമാരെ സംബന്ധിച്ച്…