Browsing: johny miranda

തീരദേശജനതയുടെയും ആംഗ്ലോ ഇന്ത്യരുടെയും ആത്മസത്തയെ സവിശേഷമായ ആഖ്യാനസൗന്ദര്യത്താല്‍ വായനക്കാരന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ച കഥാകാരനാണ് ഇത്തവണത്തെ കെസിബിസിയുടെ സാഹിത്യ പുരസ്‌കാരം നേടിയ ജോണി മിറാന്‍ഡ. എപ്പൊഴോ കടന്നുപോയ ഒരു കാലഘട്ടത്തില്‍ എറണാകുളം നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ ഗ്രാമദ്വീപുകളില്‍ കരഞ്ഞും കരയിച്ചും പ്രണയിച്ചും പ്രാര്‍ഥിച്ചും ജീവിതം കഴിച്ചുകൂട്ടിയ ഒരുപറ്റം ആത്മാക്കളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.