Browsing: jimmy lai

വഞ്ചന, നിയമവിരുദ്ധമായ സംഘംചേരൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ആരോപിച്ച് ഹോങ്കോങ്ങ് ദിനപത്രമായ ആപ്പിൾ ഡെയിലിയുടെ മുൻ എഡിറ്ററും, പ്രമുഖ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായിയെ 20 വർഷം വരെ തടവിന് ശിക്ഷിച്ചു കോടതി. വാദം ഡിസംബറിൽ കോടതി അംഗീകരിച്ചിരിന്നു. ഇതേ തുടർന്നാണ് ഇന്നു ഫെബ്രുവരി 9നു ഹോങ്കോങ്ങ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളിൽ പൗരന്മാർക്കൊപ്പം നിലക്കൊണ്ടതിന്റെ പേരിൽ മുൻ ഹോങ്കോങ്ങ് മെത്രാൻ കർദ്ദിനാൾ ജോസഫ് സെന്നിനൊപ്പം അറസ്റ്റിലായ വ്യക്തിയാണ് ജിമ്മി ലായി.