കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സ്ഥാനമേറ്റു. പുനലൂര്‍ രൂപതാംഗമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമാണ്.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വൃത്താന്തപത്രത്തിന്റെ പത്രാധിപരും നടത്തിപ്പുകാരനുമായ ഫാ. ലൂയിസ് വൈപ്പിശ്ശേരി റ്റി.ഒ.സി.ഡി ബഹുമുഖപ്രതിഭയായ എഴുത്തുകാരനുമായിരുന്നു. 1341-ലെ കേരള മഹാപ്രളയകാലത്ത് ഉയര്‍ന്നുവന്ന ഒരു കരയാണ് വൈപ്പിന്‍ ദ്വീപ്. ഈ ദ്വീപിലെ ചരിത്രപ്രധാന നാടായ ഓച്ചംതുരുത്തിലെ കുരിശിങ്കല്‍ ക്രൂസ്മിലാഗ്രസ് ഇടവകയില്‍ നീതിബോധവും സമ്പത്തും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു കുലീന തറവാടായ മുന്തിരികപ്പിത്താന്‍ വൈപ്പിശ്ശേരി കുടുംബത്തില്‍ തോമന്റെയും താണ്ടയുടെയും മകനായി 1842 സെപ്റ്റംബര്‍ 25-ന് ജനിച്ച ലൂയിസ് മലയാള പത്രപ്രവര്‍ത്തന രംഗത്തെ മഹാപ്രതിഭയാണ്.