Browsing: fr joseph manakil

ക്രിസ്തീയഭക്തിഗാനശാഖയില്‍ ഏറ്റവുമധികം ആരാധനാക്രമഗീതങ്ങള്‍ രചിച്ച ഫാ. ജോസഫ് മനക്കിലും സംഗീതത്തിലൂടെ വരികള്‍ക്ക് ഭക്തി പകര്‍ന്ന കെ.കെ. ആന്റണി മാസ്റ്ററും ഒന്നിച്ച ആല്‍ബമാണ് സ്‌നേഹധാര. 1986 -ല്‍ തരംഗിണി മ്യൂസിക് കമ്പനി പ്രകാശനം ചെയ്ത സ്‌നേഹധാരയിലെ പാട്ടുകള്‍ ആലപിച്ചിട്ടുള്ളത് യേശുദാസും സുജാതയുമാണ്.

മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ഏതു പള്ളിയിലും ഗായകസംഘമില്ലാതെ സമൂഹം ഉച്ചത്തില്‍ പാടുന്ന ചുരുക്കം ഗാനങ്ങളില്‍ ഒന്നാണിത്. ഫാ. ജോസഫ് മനക്കിലിന്റെ അതിലളിതമായ പദപ്രയോഗങ്ങള്‍ ഈ ഗാനത്തെ നിര്‍മ്മലവും പരിശുദ്ധവുമാക്കി.

ജെയിംസ് അഗസ്റ്റിന്‍ ആഹ്‌ളാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ദൈവത്തെ വാഴ്ത്തീടുവിന്‍ശക്തിസങ്കേതമാം ഉന്നതനീശനെപാടിപ്പുകഴ്ത്തീടുവിന്‍ ….. മലയാളത്തില്‍ പ്രചാരമാര്‍ജ്ജിച്ച ക്രിസ്തീയ…