Browsing: diocese of vijayapuram

രൂപത ഡയറക്ടർ ഫാദർ ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. 2025-2028 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സോളമൻ പി ജോൺ, ട്രഷറർ ജനുമോൻ ജെയിംസ്, കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു

സമ്മേളനം വിജയപൂരം രൂപതാദ്ധ്യക്ഷനും ലത്തീൻ സഭയുടെ പ്രവാസികാര്യ കമ്മിഷന്റെ ചെയർമാനുമായ ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു.

സ്നേഹം കൊടുത്താൽ എല്ലാം ഭംഗിയാവും സ്നേഹത്താൽ നിറഞ്ഞ് ശുശ്രൂഷ നടത്തുവാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ വിശ്വാസ പരിശീലകരും എന്ന് പിതാവ് തൻ്റെ ഉദ്ഘാടന സന്ദേശത്തിലൂടെ ഉത്ബോധിപ്പിക്കുകയുണ്ടായി

1980കളില്‍ കീഴാള പക്ഷ ചരിത്ര പഠനാരീതികള്‍ പുറത്തുവന്നെങ്കിലും കേരള സഭാ ചരിത്രം എന്നും അധീശപക്ഷ ചരിത്രമായിരുന്നു. അങ്ങനെ കേരളത്തിലെ പള്ളി ചരിതം ഏകപക്ഷീയമായി സവര്‍ണ്ണ രഥമേറി കുതിയ്ക്കവേയാണ് നേരിന്റെ പടവാളുമായി ഒരു ചെറുപ്പക്കാരന്‍ കുറുകെ ചാടുന്നത്. ഫാ. ആന്റണി പാട്ടപറമ്പില്‍ എന്ന ചരിത്രകാരന്‍. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതു കൂടിയാണ് ചരിത്രം എന്നും, നിശബ്ദമാക്കപ്പെട്ടവരുടെ പക്ഷത്തു നിന്നും ഭൂതകാലത്തെ തിരയുമ്പോഴാണ് ചരിത്രത്തിന് അര്‍ത്ഥം ഉണ്ടാകുന്നതെന്നും  ആന്റണി പാട്ടപ്പറമ്പില്‍ ചരിത്രരചനയിലൂടെ തെളിയിച്ചു.

വിജയപുരം രൂപതയിലെയും ഇടുക്കി ജില്ലയിലെയും ആദ്യ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടുകയാണ് ഹൈറേഞ്ചിലെ പ്രഥമ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയം.