Browsing: diocese of punalur

തിരുനാൾ ആരംഭ ദിവ്യബലിക്ക് റവ. ഫാ ഗ്ലാഡിൻ അലക്സ് (വികാരി, സെൻറ് നിക്കോളാസ് ദേവാലയം പുതിയതുറ) മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ വിനീത് പോൾ (തിരുവനന്തപുരം രൂപത) വചനപ്രഘോഷണം നടത്തി.

പി. എസ്. എസ്. എസ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ ട്രഷറർ ഫാ. അജീഷ് ക്ലീറ്റസ് സ്വാഗതം ചെയ്യുകയും പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങളിലും അന്യായമായി ജയിലിൽ അടച്ചതിലും പ്രതിഷേധിച്ചും ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നു പട്ടണം ചുറ്റി കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ മൗന ജാഥ നടത്തി.

പുനലൂർ രൂപതയിലെ വൈദികർക്കും സന്യസ്തർക്കും ആയി പോക്സോ കേസുകളെയും ആക്‌സിഡന്റൽ ക്ലൈം നടപടിക്രമങ്ങളെ കുറിച്ചും അവബോധന സെമിനാർ നടത്തപ്പെട്ടു.

പുനലൂർ രൂപത തീർത്ഥാടന കേന്ദ്രമായ മരുതിമൂട് സെന്റ് ജോർജ് ദേവാലയത്തിന്റെ പുതിയ വെബ്സൈറ്റിന്റെ ലോഞ്ചിങ് തീർത്ഥാടന കേന്ദ്രത്തിന്റെ ഡയറക്റ്റർ ഫാ സാം ഷൈൻ നിർവ്വഹിച്ചു