Browsing: diocese of kottapuram

കോട്ടപ്പുറം: തീരദേശത്തിന്റെ ഹൃദയത്തിലെ മുറിവായി മാറിയ മുനമ്പത്തെ പാവപ്പെട്ട ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഹൈബി ഈഡന്‍ എംപി എന്നിവരടക്കം രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രമുഖരും മനുഷ്യചങ്ങലയില്‍ പങ്കാളികളായി. പലയിടത്തും ചങ്ങല മനുഷ്യമതിലായി.

മെത്രാന്റേത് ഒരു പദവിയല്ല, ശുശ്രൂഷാ നിയോഗമാണ് എന്നു വിശ്വസിക്കുന്ന കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയുമായി ജെക്കോബി നടത്തിയ ഹൃദയസംഭാഷണത്തില്‍ നിന്ന്.

വൈപ്പിന്‍-മുനമ്പം തീരദേശത്തിന്റെ വടക്കേ അറ്റത്ത്, ടൂറിസം മേഖലയായ ചെറായി ബീച്ചിനടുത്തായി മുനമ്പം കടപ്പുറം ഭാഗത്ത്, മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കരും ഹൈന്ദവരും ഉള്‍പ്പെടുന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 610 കുടുംബങ്ങള്‍ തലമുറകളായി അധിവസിച്ചുവരുന്ന തീറുഭൂമി ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ ‘വഖഫ്’ വസ്തുവായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജീവിതം വഴിമുട്ടി ആധിപൂണ്ടും വേവലാതിപ്പെട്ടും കഴിഞ്ഞുവരുന്ന സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള മുറവിളി കേരളസമൂഹം ഉല്‍ക്കടമായ ഉള്ളുരുക്കത്തോടെയും ഉശിരോടെയും ഏറ്റെടുക്കുകയാണ് – വഖഫിന്റെ പേരില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ചവരുത്തിയാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പോടെ.

കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോർജ് പാടശേരി (83) 2024 ജൂലൈ 14 ന് നിര്യാതനായി. പറവൂരിലുള്ള ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു . വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

തൃശ്ശൂർ:ചരിത്രത്തോളം, കേരളത്തിലെ ക്രൈസ്തവവിശ്വാസ പാരമ്പര്യത്തോളം നീളുന്ന ഓർമ്മകളുടെ ആരവമാണ് കൊടുങ്ങല്ലൂർ .കൊടുങ്ങല്ലൂർ കേന്ദ്രമായി,…