Browsing: diocese of calicut

മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ കൈയൊപ്പു ചാര്‍ത്തിയ 28 പ്രമുഖരാണ് പുസ്തകത്തില്‍ ഇടം നേടിയിട്ടുള്ളത്. എം.ടി , തോമസ് ജേക്കബ്, എ.കെ. ദാസ്, എസ്. ജയചന്ദ്രന്‍നായര്‍, വീസി, കെ.കോയ, കെ. ഭാസ്‌ക്കരന്‍, അബു, കമല്‍റാം സജീവ്, പ്രഭാവര്‍മ്മ, കൈതപ്രം, ജോണ്‍ സാമുവല്‍ എന്നിവരാണ് അതില്‍ പ്രമുഖര്‍.

കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു മെത്രാന്റെ ഛായാചിത്രം വച്ചിട്ടുണ്ട്. നൂറുവര്‍ഷം ചരിത്രമുള്ള കോഴിക്കോട് രൂപതയില്‍ 32 വര്‍ഷം മെത്രാനായി സേവനമനുഷ്ഠിച്ച പുണ്യശ്ലോകനാണ് ബിഷപ് അല്‍ദോ മരിയ പത്രോണി. അദ്ദേഹത്തിന്റെ ചിത്രമാണത്. കേരളത്തില്‍ മറ്റേതെങ്കിലും ടൗണ്‍ ഹാളില്‍ ഒരു മെത്രാന്റെ ഫോട്ടോ വച്ച് ബഹുമാനിച്ചിട്ടില്ല. അത്രമാത്രം ജനപ്രിയനായിരുന്നു ബിഷപ് പത്രോണി.