Browsing: c p radhakrishnan

യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തിന്റെ പ്രസക്തിയെകുറിച്ച് ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ന്യൂഡൽഹിയിൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ച ക്രിസ്മസ് 2025 ആഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യാതിഥിയായി പങ്കെടുത്ത ഉപരാഷ്ട്രപതി, എ.ഡി. 52-ൽ തന്നെ സെന്റ് തോമസ് അപ്പോസ്തലനിലൂടെയാണ് ക്രിസ്തുമതം ഇന്ത്യയിൽ എത്തിയതെന്ന് അനുസ്മരിച്ചു.