ലെയോ പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാനിയോഗം: പീഡിത ക്രൈസ്തവർക്കു വേണ്ടി
ലെയോ പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാനിയോഗം; യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി പാപ്പാ.
അമേരിക്കൻ മിഷൻ രൂപതകൾക്കായ് 7.8 മില്യൺ ഡോളർ അനുവദിച്ച് അമേരിക്കൻ ദേശീയ മെത്രാൻ സമിതി
യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സിന്റെ ചെയർമാൻ
കർദ്ദിനാൾ കർട്ട് കോച്ച് എസി എന്നിന്റെ പുതിയ പ്രസിഡന്റ്
പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന് (എ സി എൻ) പുതിയ പ്രസിഡൻറ്. ലോകമെമ്പാടും പീഡിത ക്രൈസ്തവർക്ക് സഹായമെത്തിക്കുന്ന എ സി എന്നിന് സ്വിറ്റ്സർലണ്ടിൽ നിന്നുള്ള കർദ്ദിനാൾ കർട്ട് കോച്ചിനെ ആണ് പൊന്തിഫിക്കൽ സംഘടനയുടെ അധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചിരിക്കുന്നത്.
ലെബനോനിൽ പേപ്പൽ ദിവ്യബലിയിൽ പങ്കെടുത്തത് ഒന്നരലക്ഷം വിശ്വാസികൾ
ബെയ്റൂട്ട് കടൽത്തീരത്ത് പാപ്പ അർപ്പിച്ച വിശുദ്ധ ബലിയിൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ ഒന്നരലക്ഷത്തിൽപരം വിശ്വാസികളാണ് പങ്കുചേർന്നത്. റോമിലേക്കുള്ള മടക്ക യാത്രയ്ക്ക് മുൻപ് പാപ്പയ്ക് യാത്രയയപ്പ് നൽകാൻ ലെബനോൻ പ്രസിഡന്റ് ജോസഫ് ഔൺ ബെയ്റൂട്ട് വിമാനത്താവളത്തിൽ എത്തിയിരിന്നു.
ക്രൊയേഷ്യയിൽ സന്യാസിനിക്ക് നേരെ മുസ്ലിം തീവ്രവാദി ആക്രമണം
ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിൽ സെന്റ് വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിൽ നിന്നുള്ള 34 വയസ്സുള്ള സിസ്റ്റർ മരിജ ടാറ്റ്ജാന സെർനോയാണ് അല്ലാഹു അക്ബർ വിളിച്ച് കത്തിയാക്രമണം നടത്തിയത്. നവംബർ 28ന് മലേഷ്നിക്കയിൽവെച്ചാണ് ആക്രമണം നടന്നതെന്ന് സന്യാസ സമൂഹം പിന്നീട് അറിയിച്ചു.
സമാധാന സന്ദേശവുമായി പാപ്പാ ലെബനിൽ
ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
വിശുദ്ധ ഷർബെല്ലിന്റെ കല്ലറയിൽ പ്രാർത്ഥിച്ചു, ലിയോ പാപ്പാ
വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.
‘ചോസൺ ഏഷ്യ’ കാത്തലിക് ഉച്ചകോടി ആരംഭിച്ചു
സുവിശേഷവൽക്കരണത്തിനായുള്ള നവീകൃതവും സൃഷ്ടിപരവുമായ സമീപനങ്ങൾക്കായുള്ള ശക്തമായ ആഹ്വാനത്തോടെയാണ് ചോസൺ ഏഷ്യ കാത്തലിക് ഉച്ചകോടി ആരംഭിച്ചത്.
ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി ലെബനോൻ
മൂന്നു ദിവസത്തെ തുർക്കി സന്ദർശനത്തിനുശേഷം ലെബനോനിലെത്തിയ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം നൽകി ലബനോൻ ജനത.
ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
ബ്രസ്സിലിലെ നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയില് അംഗങ്ങളായ 1200 പേരാണ് ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത്. നവംബർ 15 ശനിയാഴ്ച രണ്ടു ഘട്ടങ്ങളിലായിട്ടാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. സിയേറ ഇവന്റ്സ് സെന്ററിലാണ് തിരുക്കര്മ്മങ്ങള് നടത്തിയത്.
