വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി
ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനകാര്യത്തിൽ ത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് കനത്ത തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കി. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്കാന് സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് പറഞ്ഞു . ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്തെന്നും എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തിയില്ലെന്നും സുപ്രീം കോടതി . ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും സുപ്രീം കോടതി പറഞ്ഞു
മതപ്രഭാഷണം നടത്തുന്നതോ ബൈബിൾ വിതരണം ചെയ്യുന്നതോ മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതി
ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണ് ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതുമെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ നിർബന്ധിത മത ശ്രമം മാത്രമേ 2021ലെ നിയമപ്രകാരം കുറ്റകരമാകൂ. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധനനിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
പ്രഥമ സവര്‍ക്കര്‍ പുരസ്കാരം ശശി തരൂരിന്
ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്.എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പുരസ്കാരമാണിത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര് കൂടി പുരസ്കാര ജേതാക്കളാണ്. പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. ഈ അവാര്‍ഡിനെ
ഇന്‍ഡിഗോ സാധാരണ നിലയിലേക്ക്
യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കിയത് 610 കോടി ന്യൂഡല്‍ഹി: ഒരാഴ്ച നീണ്ട പ്രതിസന്ധി അവസാനിക്കുന്നു . ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക്. സർവ്വീസുകൾ കുത്തഴിഞ്ഞതോടെ യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇതുവരെ റീഫണ്ടായി നല്‍കിയത് 610 കോടി രൂപയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വീസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സാധാരണ
ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; മരണം 25 ആയി
പനാജി: ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ മരണ സംഖ്യ 25 ആയി. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ ക്ലബിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ . ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ പേര് വിനോദസഞ്ചാരികളും ഉണ്ടെന്നാണ് റിപ്പോർട്ട്. ദുരന്തത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ ക്ലബ്ബിന്റെ മാനേജര്‍മാരെ ഉള്‍പ്പെടെ ഇതിനകം അറസ്റ്റ്
ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസ്സി തോമസിന് എട്ടാമത് പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്
രാജ്യത്തിന്റെ തന്ത്രപരമായ മിസൈൽ പദ്ധതി രൂപപ്പെടുത്തുന്നതിൽ സഹായിച്ച പ്രശസ്ത എയ്റോസ്പേസ് എഞ്ചിനീയർ ഡോ. ടെസ്സി തോമസിന് ഞായറാഴ്ച ന്യൂഡൽഹിയിൽ വെച്ച് എട്ടാമത് പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് 2025 നൽകി ആദരിച്ചു
ഡോ. ബി.ആർ. അംബേദ്കറിന്റെ ചരമവാർഷികം ഇന്ന്
ഡോ. ബി.ആർ. അംബേദ്കറിന്റെ ചരമവാർഷികദിനമാണിന്ന് . ഇന്ത്യാരാജ്യത്ത് ആദ്യമായി സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച മഹാവ്യക്തിയായിരുന്നു ഡോ. അംബേദ്കർ. നീണ്ട യാതനാ പർവ്വങ്ങൾ താണ്ടി ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രം പ്രതിലോമശക്തികളോട് മല്ലിട്ടു ജീവിതവിജയം കൈവരിച്ച ഒരു ജീവിതമാണ് അംബേദ്കറുടെത് .അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ കഥകൂടിയാണിത്. 1891 ഏപ്രിൽ 14-ന് മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയിൽ അംബെവാഡേ ഗ്രാമത്തിൽ ജനിച്ച ഡോ.അംബേദ്ക്കറുടെ അച്ഛനമ്മമാരിട്ട പേർ ‘ഭീം’ എന്നായിരുന്നു. താണ ജാതിയെന്ന് ഗണിച്ചിരുന്ന ‘മഹർ’ജാതിയിലാണ് അദ്ദേഹം ജനിച്ചത്.പട്ടാളത്തിൽ ഒരു സുബേദാറായിരുന്ന
റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ച് ആർ.ബി.ഐ; വായ്പ പലിശനിരക്കുകൾ കുറയും
ന്യൂഡൽഹി: റിപ്പോ നിരക്കിൽ ആർ.ബി.ഐ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി . 5.25 ശതമാനമായാണ് ആർ.ബി.ഐ നിരക്ക് കുറച്ചത്. ഇതോടെ രാജ്യത്ത് ഭവന-വാഹന വായ്പപലിശനിരക്കുകൾ കുറയും. മൂന്ന് ദിവസമായി നടന്ന ആർ.ബി.ഐ പണനയ യോഗത്തിനു ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്ക് കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഓപ്പൺ മാർക്കറ്റ് റെഗുലേഷനായി ഒരു ലക്ഷം കോടി മാറ്റിവെക്കുകയാണെന്നും ആർ.ബി.ഐ അറിയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിലാണ്. സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച രീതിയിൽ പണപ്പെരുപ്പത്തിൽ കുറവ് വന്നു . ഉപഭോക്തൃ
പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് യുപി സർക്കാരിനോട് അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി (എസ്സി) സമുദായങ്ങളിലെ വ്യക്തികൾക്ക് അവരുടെ പട്ടികജാതി പദവിയുമായി ബന്ധപ്പെട്ട സംവരണ ആനുകൂല്യങ്ങൾ സ്വയമേവ നഷ്ടപ്പെടുന്നുണ്ടോ എന്നത് പരിശോധിച്ച് നീതി നടപ്പിലാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. മതപരമായ വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജസ്റ്റിസ് പ്രവീൺ കുമാർ ഗിരി, മതപരിവർത്തനത്തിന് ശേഷം പട്ടികജാതി ആനുകൂല്യങ്ങൾ അവകാശപ്പെടുന്നത് “ഭരണഘടനയെ വഞ്ചിക്കുന്നതിന്” തുല്യമാണെന്നും സംവരണ നയങ്ങൾ അടിസ്ഥാനമാക്കിയുള്ള തത്വത്തിന് വിരുദ്ധമാണെന്നും
തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 11മരണം, 40 പേർക്ക് പരുക്ക്
ചെന്നൈ:തമിഴ്നാട്ടിൽ ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ കുമ്മൻഗുഡി പാലത്തിന് സമീപം ഇന്നലെ വൈകുന്നേരമാണ് അപകടം. തിരുപ്പത്തൂരിൽ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു. ബസിൻറെ ഡ്രൈവർ ഉൾപ്പെടെ 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
