Browsing: obituary

ജനലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ രജതജൂബിലി ഗ്രാന്റ് ഷെവലിയര്‍ അഡ്വ. ഇ.പി. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് ഒല്ലൂരില്‍ സമുചിതമായി ആചരിച്ചത്. പിന്നീട് സുറിയാനി കത്തോലിക്കരുടെ മാത്രമായി മാറിയ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ലത്തീന്‍ കത്തോലിക്കനായ ഏക പ്രസിഡന്റ് അഡ്വ. ഇ.പി. വര്‍ഗ്ഗീസാണ്.

മുന്‍ വിപ്ലവകാരിയും ഹൃസ്വകാലം സുവിശേഷ പ്രവര്‍ത്തകനുമായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. പണ്ട് ഏതാനും തലമുറകളെ ഗ്രസിച്ച ഉന്മൂലനരാഷ്ട്രിയ സിദ്ധാന്ത ചരിത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റീഫനും ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഈ ആത്മകഥ പരിശോധിച്ചാല്‍ വ്യക്തമാകും.

പത്താം വയസ്സില്‍ മാന്‍ഡലിനുമായി റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് ചുവടുവച്ച്, ഒരിക്കലും മായാത്ത നിലാവിന്റെ ശോഭയുള്ള ഈണങ്ങള്‍ സമ്മാനിച്ച എസ്.പി. വെങ്കിടേഷ് ഓര്‍മയായി.

സുവിശേഷ പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ വന്ന മാതൃക കനോഷ്യന്‍ സന്ന്യാസിനിയായ ധന്യയായ മദര്‍ ഫെര്‍ണാണ്ട റീവ (1920 – 1956) ദിവംഗതയായതിന്റെ 70-ാം വാര്‍ഷികമാണിത്. എളിയ ജീവിതമാതൃകയിലൂടെ യും തീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനത്തിലൂടെയും സ്ത്രീനവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും സഹനജീവിതത്തിലൂടെയും തിരുസഭയ്ക്ക് മഹനീയ മാതൃക നല്‍കിയ മദര്‍ റീവ എപ്പോഴും സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ നിറഞ്ഞുനിന്നിരുന്നു.

ചേരാനല്ലൂര്‍: തുണ്ടത്തില്‍ ജോര്‍ജിന്റെ മകന്‍ ആന്റണി (68) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം…

വിനയവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അനവധി വിശ്വാസികൾക്കു പ്രചോദനമായി മാറി, ദൈവസഭയോടുള്ള അദ്ദേഹത്തിൻ്റെഅടക്കവും, ജനങ്ങളോടുള്ള ആത്മാർത്ഥമായ സ്നേഹവും കാലങ്ങളോളം ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കും