Browsing: Movies

‘റോമ’, സൗന്ദര്യവും വൈകാരിക ആഴവും ഉള്‍ക്കൊള്ളുന്ന ജീവിതത്തിന്റെ സത്തയെ അതിമനോഹരമായി പകര്‍ത്തിയെഴുതിയ സിനിമയാണ്. 1970-കളിലെ മെക്‌സിക്കോ സിറ്റിയുടെ പശ്ചാത്തലത്തില്‍ തന്റെ ബാല്യകാലസ്മരണകളുടെ ഉജ്ജ്വലമായ ഒരു ഛായാചിത്രം സൃഷ്ടിക്കാന്‍ 2018-ല്‍ പുറത്തിറങ്ങിയ ആത്മകഥാപരമായ ഈ ചിത്രത്തിലൂടെ സംവിധായകന് കഴിഞ്ഞു.

ജര്‍മനിയുടെ ഏകീകരണത്തിനു മന്‍പ് കിഴക്കന്‍ ജര്‍മനിയുടെ (ജിഡിആര്‍ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്) കുപ്രസിദ്ധ രഹസ്യ പൊലീസായ സ്റ്റാസിയുടെ ഏജന്റുമാര്‍ രഹസ്യമായി ബെര്‍ലിനിലെ സാമൂഹ്യജീവിതം നിരീക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഫര്‍ഹാദിയുടെ ചിത്രങ്ങളിലെല്ലാം വിവിധ ജീവിത പ്രശ്‌നങ്ങളില്‍ ഉഴലുന്ന കഥാപാത്രങ്ങളെ കാണാം. അവരുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമകളുടെ കാതല്‍. അമീര്‍ ജുദാദി അവതരിപ്പിച്ച റഹിം, സമകാലിക ഇറാനിയന്‍ സമൂഹത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്ന ഒരു കഥാപാത്രമാണ്.

1941 മുതല്‍ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജര്‍മനിയില്‍ അരങ്ങേറിയത്.

യുദ്ധക്കെടുതിയില്‍ എല്ലാം നഷ്ടപ്പെടുന്ന ഇര്‍ക്കയുടെ ജീവിതമാണ് ‘ക്ലോണ്ടൈക്ക്’. പൂര്‍ണഗര്‍ഭിണിയായ ഇര്‍ക്കയും (ഒക്‌സാനചെര്‍കാഷിന) ഭര്‍ത്താവ് ടോളിക്കും (സെര്‍ജിഷാഡ്രിന്‍) അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ യാത്ര.

പാരീസിന്റെ പശ്ചാത്തലത്തില്‍, വാര്‍ധക്യത്തിന്റെയും അസുഖത്തിന്റെയും വെല്ലുവിളികളിലൂടെ സഞ്ചരിക്കുന്ന ജോര്‍ജസ് (ജീന്‍ ലൂയിസ് ട്രിന്റ്റിഗ്‌നന്റ്) ആനി (ഇമ്മാനുവല്‍ റിവ) എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വര്‍ഷങ്ങളായി വിവാഹിതരായ ഇവര്‍ ഇപ്പോള്‍ എണ്‍പതുകളിലാണ്.

|ലോകം അഭയാര്‍ത്ഥികളെ, പ്രത്യേകിച്ച് അനാഥ ബാല്യങ്ങളെക്കൊണ്ട് നിറയുകയാണ് എന്ന യാഥാര്‍ഥ്യം വിളിച്ചു പറയുകയാണ് ലെബനീസ് ചിത്രമായ ‘കഫര്‍ണാം.|

സാധാരണക്കാരുടെ ദൈനംദിന പോരാട്ടങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു സംവിധായക. ഐഡയുടെ കണ്ണുകളിലൂടെ, അവളുടെ കുടുംബത്തെ സംരക്ഷിക്കാൻ എടുക്കേണ്ട വേദനാജനകമായ തീരുമാനങ്ങൾക്കും, അതുപോലെ തന്നെ ദുരന്തം തടയാൻ യുഎൻ സേനയ്ക്ക് കഴിയില്ലെന്നുള്ള യാഥാർഥ്യം നിസ്സഹായതയോടെ വീക്ഷിക്കുന്ന ഹൃദയഭേദകമായ കാഴ്ചകൾക്കും നാം സാക്ഷ്യം വഹിക്കുന്നു.