Browsing: Movies

‘ആമകള്‍ക്ക് പറക്കാന്‍ കഴിയും’ എന്ന ചിത്രത്തിന്റെ പേര് രൂപകമാണ്, ഇത് പ്രത്യാശയുടെ ആശയവും മറികടക്കാനാവാത്ത പ്രതിബന്ധങ്ങളെ കടന്നു മുന്നേറാനുള്ള സാധ്യതയും നിര്‍ദ്ദേശിക്കുന്നു. സാധാരണഗതിയില്‍ സാവധാനത്തില്‍ സഞ്ചരിക്കുന്ന ആമകള്‍, അവരവരുടെ സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന ക്യാമ്പിലെ കുട്ടികളെ പ്രതീകപ്പെടുത്തുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ യൂറോപ്പിനെ ഉലച്ച ആഭ്യന്തര യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ‘ടാംഗറിന്‍സ്’. 1992ലെ ജോര്‍ജിയയും അബ്ഖാസിയയും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് സിനിമ നടക്കുന്നത്.

ഈ സിനിമ നാം അറിഞ്ഞ ചരിത്രത്തെ ചോദ്യം ചെയ്യുകയും ലാറ്റിനമേരിക്കയുടെ കൊളോണിയല്‍ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ലോകമെമ്പാടും ആയിരക്കണക്കിന് അഭയാർത്ഥികൾ മരിച്ചുവീഴുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ ആ അസന്തുലിതാവസ്ഥ എങ്ങിനെ പരിഹരിക്കാം എന്ന് ലോകത്തോട് ചോദ്യമെറിയുന്നു സംവിധായിക ഈ സിനിമയിലൂടെ.