Browsing: Movies

‘ഹോട്ടല്‍ റുവാണ്ട’ ആ കൂട്ടക്കൊലയുടെ കഥയല്ല… വംശഹത്യക്കിടയില്‍നിന്നും 1200 പേരുടെ ജീവന്‍ രക്ഷിച്ച ഒരു ഹോട്ടല്‍ മാനേജരുടെ കഥയാണിത്.
പരമ്പരാഗത ഗോത്ര അതിരുകളെ ഇല്ലാതാക്കിയാണ് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സ്ഥാപിച്ചത്. അവര്‍ വരച്ചിട്ട അതിര്‍ത്തികള്‍ക്കകത്തു വിവിധ ഗോത്രങ്ങള്‍ ഒരുമിച്ചു  താമസിക്കാന്‍ നിര്ബന്ധിതമായതോടെ സംഘര്‍ഷങ്ങള്‍ തുടങ്ങി, റുവാണ്ടയുടെ പ്രശ്നങ്ങളും ആരംഭിച്ചു.

ഹൈദരാബാദ് : തെലുഗു ചിത്രവുമായി യുവതാരം ദുൽഖർ സൽമാൻ വീണ്ടുമെത്തുന്നു. മഹാനടി, സീതാരാമം, കൽക്കി…

പതിനെട്ടാം നൂറ്റാണ്ടിലെ ഡെന്‍മാര്‍ക്കിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു ചരിത്ര സിനിമയാണ് ‘ദി പ്രോമിസ്ഡ് ലാന്‍ഡ്’ 2020ല്‍ ഇറങ്ങിയ ഐഡ ജെസ്സന്റെ ‘ക്യാപ്റ്റനും ആന്‍ ബാര്‍ബറയും’ എന്ന സംഭവകഥയെ ആസ്പദമാക്കിയുള്ള പുസ്തകമാണ് സിനിമക്കാധാരം. കര്‍ക്കശമായ ശ്രേണിയിലുള്ള സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ജീവിതത്തിനായുള്ള മനുഷ്യന്റെ അന്വേഷണമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

സങ്കീര്‍ണ്ണമായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംവേദനക്ഷമതയോടും ആഴത്തോടും കൂടി കൈകാര്യം ചെയ്യുന്ന സിനിമകളില്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ സിനിമ.