Browsing: Movies

അധികാരത്തോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി അവനെ ഏതറ്റം വരെയും കൊണ്ടുപോകും എന്നുള്ളതിന്റെ ദൃഷ്ടാന്തം പുരാതന കാലം മുതല്‍ക്കേ നമുക്ക് കാണാനാകും. വര്‍ത്തമാനകാലത്തിലും ഇതേ രീതിയിലുള്ള അനവധി മനുഷ്യര്‍ നമുക്ക് മുന്നിലുണ്ട്. 1972ല്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ അഗ്വിറെ, ദി റാത്ത് ഓഫ് ദി ഗോഡ്” ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.

2006ല്‍ പുറത്തിറങ്ങിയ ‘പെര്‍ഫ്യൂം: ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍’ എന്ന ചലച്ചിത്രം 1985ല്‍ പാട്രിക് സുസ്‌കൈന്‍ഡ് എഴുതിയ സമാനമായ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ടോം ടിക്വര്‍ സംവിധാനം ചെയ്ത ഈ ചിത്രം പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ പശ്ചാത്തലത്തില്‍, അസാധാരണമായ ഘ്രാണ ശേഷിയുഉള്ള ജീന്‍ ബാപ്റ്റിസ്റ്റ് ഗ്രനൂയേയുടെ കഥയാണ്. ബെന്‍ വിഷോ, അലന്‍ റിക്ക്മാന്‍, റേച്ചല്‍ ഹര്‍ഡ്-വുഡ്, ഡസ്റ്റിന്‍ ഹോഫ്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ലോകത്തിലേറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളില്‍ ഒന്നായ ‘ഹെയ്ദി’യുടെ ഏകദേശം 50 ദശലക്ഷം കോപ്പികള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞു. ഹെയ്ദി എന്ന നോവലിനെ അവലംബിച്ച് ഇരുപത്തഞ്ചിലധികം സിനിമകളും സീരിയലുകളും ആനിമേഷനുകളുമൊക്കെ ഇതിനകം പുറത്തിറങ്ങി. അലന്‍ ഗസ്‌പോണര്‍ ഈ ക്ലാസ്സിക് കഥയുടെ അത്യന്തം പ്രസക്തമായൊരു പുനരാവിഷ്‌കാരമാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്.

‘ദി വിൻഡ് ദാറ്റ് ഷെയ്ക്സ് ദി ബാർലി’ ഒരു സാധാരണ ചരിത്രം പറയുന്ന സിനിമ മാത്രമല്ല. ലോകം മുഴുവൻ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരുടെ മനസ്സിലെ പൊള്ളലിനോടുള്ള ആദരമാണ് ഇത്. ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലുള്ള പ്രമേയം ആഴമുള്ള രാഷ്ട്രീയ വിഷയങ്ങളിലേക്കുള്ള ചർച്ചകളിലേക്ക് പ്രേക്ഷകരെ നയിക്കുന്നു.

മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിൽ എത്താനുള്ള കഠിനമായ യാത്രയെ ഈ സിനിമ ഉയർത്തിപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭയും മറ്റു മനുഷ്യാവകാശ സംഘടനകളും നിരന്തരം ഉന്നയിക്കുന്ന വിഷയമായ, കുടിയേറ്റക്കാർ നേരിടുന്ന ദുരന്തങ്ങൾ ഈ ചിത്രത്തിൽ ആഴത്തിൽ സ്പഷ്ടമാണ്. കൂടാതെ, മനുഷ്യക്കടത്തുകാരുടെ ക്രൂരതയും അവരെ തുടരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും വളരെ ഹൃദയഭേദകമായി അവതരിപ്പിക്കുന്നു. യൂറോപ്പിലേക്കുള്ള യാത്ര സ്വപ്നങ്ങൾ മാത്രമല്ല, പലപ്പോഴും ദുരന്തങ്ങളിലേക്കുള്ള പാതയാണെന്നും സാർവദേശീയ തലത്തിൽ ഉണർത്തൽ നൽകുന്നു.

നിക് ബാര്‍കോവിന്റെ നോവലിനെ ആധാരമാക്കി റോള്‍ഫ് ഷൂബെലിന്റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് ‘ഗ്ലൂമി സണ്‍ഡേ’. പ്രസിദ്ധമായ ഹംഗേറിയന്‍ ‘സൂയിസൈഡ് സോങ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗാനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ഹംഗറിയിലാണ് കഥ പ്രധാനമായും ആവിഷ്‌കരിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഹംഗറിയെ വലച്ചിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രികോണ പ്രണയ കാവ്യമാണ് ഗ്ലൂമി സണ്‍ഡേ.