- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
- പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്
- ലോകസമാധാനത്തിനായി പാപ്പയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
- സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ലൂർദ് ആശുപത്രി
Browsing: Local News
പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ദേവാലയത്തിൽ കെ.സി.വൈ.എം നേതൃത്വത്തിൽ വിങ്സ് ഓഫ് ഹോപ്പ് ( Wings of Hope ) എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. നിർധനരായ കിടപ്പ് രോഗികൾക്ക് സൗജന്യമായി കട്ടിൽ,കിടക്ക, എയർബെഡ്, വാട്ടർ ബെഡ്, വാക്കർ, വീൽചെയർ, വാക്കിംഗ് സ്റ്റിക്ക് എന്നിവ സൗജന്യമായി ഉപയോഗിക്കുവാൻ നൽകുവാനും മറ്റ് ചികിത്സ സഹായങ്ങളും ചെയ്യുവാനുള്ള സംരംഭം ആണിത്.
നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ആകാശയാത്ര സംഘടിച്ചു. ലോഗോസ് സെൻ്ററിൽ നിഡ്സ് ഡയറക്ടർ റവ. ഫാദർ ക്രിസ്റ്റഫർ യശയ്യ ആകാശ യാത്ര ആശിർവദിച്ച് ഉദ്ഘാടനം ചെയ്തു.
വനിതാ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (KLCA) സെന്റ് മൈക്കിൾസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ്സ് എഡ്വികേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പറവൂരിൻ്റെ സഹകരണത്തോടെ ഫസ്റ്റ് എയ്ഡ് & ബേസിക് ലൈഫ് സപ്പോർട്ട് (CPR) ട്രെയിനിംഗ് സംഘടിപ്പിച്ചു
കെ സി വൈ എം കോട്ടപ്പുറം രൂപതയുടെ വനിതാദിനാഘോഷം കുരിശിങ്കൽ കെ സി വൈ എം ലൂർദ് മാതാ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു പ്രസിഡന്റ് റെയ്‌ചെൽ ക്ലീറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി സിമി എബിൻ സ്വാഗതം ആശംസിച്ചു തുടർന്ന് ശ്രീമതി പ്രസന്ന രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ആലപ്പുഴ രൂപത, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ മൗണ്ട് കാർമൽ കത്തീഡ്രൽ ഹാളിൽ വെച്ച് വനിതാദിനം ആഘോഷിച്ചു. കെ എൽ സി ഡബ്ല്യൂ എ രൂപത പ്രസിഡന്റ് ശ്രീമതി സോഫി രാജു അധ്യക്ഷത വഹിച്ചു. കെ എൽ സി ഡബ്ല്യൂ എ ഡയറക്ടർ സി അംബി ലിയോൺ സ്വാഗതം ആശംസിച്ചു.
അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വനിതാ ജീവനക്കാരോടൊപ്പം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വനിതാദിനം ആഘോഷിച്ചു. നേഴ്സിംഗ് സൂപ്രണ്ട് ഇൻചാർജ് സോനാ ഒ. എ. ഉദ്ഘാടനം ചെയ്തു.
കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്) സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ 2026 മാര്‍ച്ച് 7 തീയതി വനിത സംരംഭകര്‍ക്കായി 3 കോടി 14 ലക്ഷം രൂപ വിതരണം ചെയ്ത് ലോകവനിതാദിനം ആഘോഷിച്ചു.
സർക്കാരിൻ്റെ തെറ്റായ മദ്യനയത്തിനെതിരെയും നിർലോഭം വർദ്ധിപ്പിച്ച ബാർ ലൈസൻസുകൾക്കെതിരെയും ബീവറേജ് ശാലകൾക്ക് നീട്ടിക്കൊടുത്ത പ്രവർത്തന സമയത്തിനെതിരെയും പനങ്ങാട് സെൻ്റ് ആൻ്റണീസ് പള്ളിയങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പുനലൂർ രൂപതയിലെ പത്തനംതിട്ട ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി. 2027 മാർച്ച് വരെ നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് സിജേഷ് CSJ ജൂബിലി പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് ഇടവക ജനങ്ങളും സമീപവാസികളായ മലങ്കര സീറോ മലബാർ റീത്തുകളിലെ വിശ്വാസികളുടെയും പങ്കാളിത്തത്തോടെ ജൂബിലി സമാരംഭ കുർബാനയും അർപ്പിച്ചു
വരാപ്പുഴ അതിരൂപതയിലെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതാ തൊഴിലാളികൾക്ക് വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി വനിതാദിന ആഘോഷം ക്രൈസ്റ്റ് നഗർ ചർച്ച്, വരാപ്പുഴയിൽ വച്ച് നടത്തി. ഈ ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസ് ആയ അമ്മാമ്മയും കൊച്ചുമോനും ആണ്
Subscribe to Updates
Get the latest creative news from FooBar about art, design and business.
