Browsing: local journal

അതിനാല്‍ നമ്മള്‍ വീണ്ടും ഓര്‍ക്കേണ്ടത് ഇതാണ്: കാന്‍വാസ് ചിത്രത്തിനുള്ളതാണ്. മതില്‍ എഴുത്തിനുള്ളതാണ്. എന്നാല്‍ മനുഷ്യശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. പള്ളി ഒരു പ്രദര്‍ശനമതില്‍ അല്ല. അവയില്‍ അര്‍ത്ഥം എഴുതേണ്ടതില്ല; കാരണം അവയില്‍ ദൈവം തന്നെ തന്റെ അര്‍ത്ഥം ഇതിനകം പൂര്‍ണമായി എഴുതി കഴിഞ്ഞിരിക്കുന്നു.

വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണല്ലോ 69-ാമത് തെക്കന്‍ കുരിശുമലതീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം. 2026 മാര്‍ച്ച് 15 മുതല്‍ 22 വരെയും ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍3 ദുഃഖവെള്ളി ദിവസങ്ങളില്‍ നടക്കുന്ന നോമ്പുകാല മഹാതീര്‍ത്ഥാടനം, സര്‍വ്വജനതയ്ക്കും ആശ്വാസവും അനുഗ്രഹവും പ്രദാനം ചെയ്യുന്നു.ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതനിരയില്‍ കുനിച്ചികൊണ്ടകെട്ടി മലമുകളില്‍ കേരള തമിഴ്‌നാട് അതിര്‍ത്തില്‍ വെള്ളറട പത്തുകാണി ദേശത്താണ് തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്‌കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’  എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

വിശുദ്ധിയുടെ ചുവടുവയ്പിലേക്കുള്ള നാന്ദിയായ് ഒരു നോമ്പുകാലം കൂടി… മനുഷ്യന്റെ നശ്വരതയുടെയും ദൈവത്തിന്റെ അനശ്വരതയുടെയും സന്ദേശം ഓര്‍മ്മിപ്പിക്കുന്ന ഒരു പിന്‍വിളിയാണ് നോമ്പുകാലം. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ കര്‍ത്താവെ നിന്റെ കരുണയാല്‍ എന്നെ മോചിപ്പിക്കണമേയെന്ന് മനം നൊന്തു വിലപിക്കാനുളള ജീവിതത്തിലെ ഒരു ഇടവേളയാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് വിഴിഞ്ഞത്ത് വന്നിട്ടും കേരള ജനതക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലങ്കിൽ അതിന് ഉത്തരവാദി ഇന്നത്തെ ഭരണകൂടം തന്നെയാണ്. ശ്രീ ഏലീസ് ജോൺ പറയുന്നത് സത്യമാണ് ഈ പോർട്ട് തിരുവനന്തപുരത്ത് ആയതു കൊണ്ടാണോ ഭരണകൂടം തഴയപ്പെടുന്നത്?

കടലിനെയും കടലിന്റെ എല്ലാ ഭാവ മാറ്റങ്ങളെയും തിരിച്ചറിയാനും മനസിലാക്കാൻ കഴിവുള്ളവരാണ് കടലോര ജനത അവർ കടലിനെ കുറിച്ചും കടലേറ്റത്തെ കുറിച്ചും പറഞ്ഞതെല്ലാം കൃത്യമായിരുന്നു. കടലേറ്റം ഉണ്ടാകുന്നതെപ്പോഴെന്നും കടൽ ശാന്തമാകുന്നതെപ്പോഴെന്നും വ്യക്തമായി അവർക്കറിയാം.

ഇതൊരു ബാഗ് ലെസ്സ് സ്കൂളാണ്, ബുക്കും പുസ്തകവും എല്ലാം വലിയ ഭാരമായി കരുതി വിദ്യാഭ്യാസത്തെ വെറുക്കാതെ ഓരോ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് കടന്നു വരുവാൻ ഉതകുന്ന തരത്തിൽ കഷ്ടപ്പെട്ട് പഠിക്കാതെ ഇഷ്ടപ്പെട്ടു പഠിക്കുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കുകയാണ് എങ്കിൽ കുട്ടികളുടെ മാക്സിമം പ്രൊഡക്ടിവിറ്റി കൊണ്ടുവരുവാൻ സാധിക്കും