Browsing: Kerala

ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെൻ്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ മുന്‍മന്ത്രിയും…

ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
(കെഎൽസിഎ ) സംസ്ഥാന മാനേജിങ് കൗൺസിൽ യോഗം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ
ചേരും. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷെറി ജെ തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള തുടർ പ്രചരണ പരിപാടികൾക്ക് അന്തിമരൂപം നൽകും.
ഇക്കാര്യമുന്നയിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ജനറൽ കൗൺസിലിൽ കൈക്കൊള്ളും.

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍…