Browsing: Kerala

സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.

ബിനാലെ വേദിയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിനു ഇന്ന് തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട്, മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ, സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.

മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗദർശനം നൽകുകയും ചെയ്‌ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ്.