Browsing: international

വരുന്ന നവംബർ മാസത്തിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കോപ്30 (COP30) സമ്മേളനത്തിന്റെ വെളിച്ചത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട നീതിക്കും പാരിസ്ഥിതിക പരിവർത്തനത്തിനു ആഹ്വാനം ചെയ്തുകൊണ്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള മെത്രാൻസമിതികളും ലാറ്റിൻ അമേരിക്കയ്‌ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചേർന്ന് പുതിയൊരു രേഖ പുറത്തിറക്കി.

2025ലെ വലിയ ജൂബിലി വർഷത്തിന്റെ ഭാഗമായിട്ട് പുരോഹിതരുടെ ജൂബിലി ജൂൺ 23 ന് ആരംഭിച്ചു. പുരോഹിതന്മാരെയും സമർപ്പിത ജീവിതത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടന്നത് .

ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നതിന്റെ ശുഭ സൂചന നൽകി 16 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. നോത്രെഡാം കത്തീഡ്രൽ പുനസ്ഥാപിച്ച ശേഷം നടന്ന ആദ്യ പൗരോഹിത്യ സ്വീകരണ ചടങ്ങിൽ 16 വൈദികർ അഭിഷിക്തരായി.

മുറിവുകളും ഭിന്നതകളും നിറഞ്ഞ ഈ ലോകത്തിൽ കൂട്ടായ്മയിൽ വളരുന്നതിനായി പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും മാധ്യസ്ഥം യാചിച്ചു കൊണ്ട് പാപ്പാ സന്ദേശം ഉപസംഹരിച്ചു.

വിയറ്റ്‌നാമിന്റെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമായ സൗ തൊമേ ആൻഡ് പ്രിൻസിപ്പേയുടെയും ഭരണാധികാരികള്‍ വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി.