Browsing: international

പുതുവര്‍ഷം ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ ചൈനയിലെ ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ കിരാത നടപടികള്‍ തുടരുന്നു. ഭവനങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മ നടത്തുന്നവരെയും ഭൂഗര്‍ഭ പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നാണ് വിവരം.

സായുധ സംഘര്‍ഷം രൂക്ഷമായ തെക്കൻ സുഡാനിൽ നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി. തൊമ്പൂറ-യാമ്പിയോ രൂപതയ്ക്കാണ് നവവൈദികരെയും ഡീക്കന്മാരെയും ലഭിച്ചിരിക്കുന്നത്.

വടക്കൻ – മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍.

ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിതനായി. 1964ൽ വിവിധ മതങ്ങൾക്കിടയിൽ ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം.

ഹോളോകോസ്റ്റ് അതിജീവിതയും ആൻ ഫ്രാങ്കിന്റെ രണ്ടാനമ്മയുമായ ഇവ ഷോസ് (96) വയസ്സിൽ അന്തരിച്ചു. ഹോളോകോസ്റ്റിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പതിറ്റാണ്ടുകളായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഇവ.

ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക യുദ്ധമാണ് ലോകത്ത് നടക്കുന്നതെന്നും എന്നാൽ നാം ക്രിസ്തുവിനൊപ്പമാണെങ്കിൽ വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് സാധ്യമാകുമെന്നും ഓർമ്മിപ്പിച്ച് മുൻ അശ്ലീല ചലച്ചിത്ര താരം ബ്രിറ്റ്നി ഡെ ലാ മോറ. വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിച്ചാൽ എല്ലാം സാധ്യമാണെന്നും അശ്ലീല സാഹിത്യവും, അതിരുവിട്ട ലൈംഗീകതയും ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികൾ നിരവധിയാണെന്നും ബ്രിറ്റ്നി ഡെ ലാ മോറയും അവരുടെ ഭർത്താവായ റിച്ചാർഡും ‘ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിശുദ്ധിയിൽ നടക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരീരം കൊണ്ട് ദൈവത്തെ ആദരിക്കുവാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.

വാഷിങ്ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനെ തുടർന്ന് വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍…

വെനസ്വേലയിൽ  അതിക്രമിച്ചുകയറാനും നിക്കോളാസ് മഡുറോയെ പിടികൂടാനുമായി അമേരിക്ക നടത്തിയ ആക്രമണം നീണ്ടുനിന്നത് രണ്ട് മണിക്കൂറും ഇരുപതുമിനിറ്റും. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രൂപംനൽകിയ ‘ഓപ്പറേഷൻ ആബ്‌സൊല്യൂട്ട് റിസോൾവ്’ എന്ന് പേരിട്ട ദൗത്യമാണ് 2.20 മണിക്കൂർ കൊണ്ട് അമേരിക്കൻ സേന പൂർത്തിയാക്കിയത്.

ഡിസംബർ 28ന് ദൈവനിന്ദകരമായ ആക്രമണത്തിന് സ്‌പെയിനിലെ വല്ലാഡോളിഡിലെ ഹോളി തോൺ ആശ്രമം വേദിയായി. ആശ്രമ ദേവാലയത്തിലെ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു. സംഭവത്തിന് പിന്നാലേ ‘ലാ സാന്താ എസ്പിനയിലെ ഇടവക വികാരിയായ ഫാ. ഫ്രാൻസിസ്കോ കാസസ് വല്ലാഡോളിഡ് ആർച്ച് ബിഷപ്പും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ മോൺസിഞ്ഞോർ ലൂയിസ് അർഗുവെല്ലോയെ അറിയിച്ചതിന് ശേഷം, രാത്രി തന്നെ പരാതി നൽകിയിരിന്നു.