Browsing: Science

വൈദ്യശാസ്ത്രം എന്നും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. പഠന,ഗവേഷണങ്ങളുടെ ഫലമായി പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. രോഗങ്ങളെ കീഴടക്കാനും നിയന്ത്രിക്കാനുമുള്ള വഴി തെളിയുന്നത് ഇതിലൂടെയാണ്.ഗൗരവമുള്ളതും അപകടകാരികളുമായി കരുതിയിരുന്ന പല രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാവുന്ന സാഹചര്യം ഇന്നുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമായ പഠനഫലങ്ങൾ ഈയടുത്ത കാലത്തുണ്ടായി.ചില പുതിയ കുതിപ്പുകൾ…മനുഷ്യരാശിക്ക് പ്രതീക്ഷ പകരുന്ന മുന്നേറ്റങ്ങൾ…

ബ്രൂസ് അലക്സാണ്ടർ എന്ന ശാസ്ത്രജ്ഞൻ രണ്ടു പതിറ്റാണ്ടായി ഒരേ പോലെ എലികളിൽ നടത്തികൊണ്ടിരുന്ന ഒരു പഠനം തലതിരിവായി ആസൂത്രണം ചെയ്തു. ഇതുവരെ കൂടുകളിൽ അടച്ചിട്ട് ലഹരിയുടെ ആപത്തുകളെക്കുറിച്ച് നടത്തികൊണ്ടിരുന്ന ഗവേഷണത്തിനു പകരം എലികൾക്കായി ഒരു പറുദീസ.