- ലിയോ പാപായ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫാ. എഡ്ഗാർഡ് ഇവാൻ
- ‘അമ്മ’യ്ക്ക് പുതിയ ഭാരവാഹികൾ
- ആർച്ച് ബിഷപ്പ് ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂ ബിലി ആഘോഷം നാളെ
- നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
- കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതിയിൽ ഭരണപരമായ മാറ്റങ്ങൾ
- കുവൈത്ത് വ്യാജമദ്യ ദുരന്തം : മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 13 മരണം
- നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
- ആണവ ഭീഷണി ഇങ്ങോട്ട് വേണ്ട, പാകിസ്ഥാന് താക്കീതുമായി മോദി
Browsing: Editorial
കേരള വനം നിയമം (1961) പരിഷ്കരിക്കുന്നതിന് സംസ്ഥാന സര്ക്കാര് ഇക്കഴിഞ്ഞ നവംബറില് ഇറക്കിയ നിയമഭേദഗതി ബില്ല് (2024) കരട് വിജ്ഞാപനത്തിലെ ചില ‘എക്സ്ട്രാ ജുഡീഷ്യല്’ വ്യവസ്ഥകള് പ്രകാരം വനം വകുപ്പുകാരാണ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നതെങ്കില് തനിക്ക് അനുഭവിക്കേണ്ടിവരുമായിരുന്ന പങ്കപ്പാടുകളെക്കുറിച്ചാണ് ജയിലില് നിന്ന് ഇറങ്ങിയപ്പോള് മുതല് അന്വര് സംസാരിക്കുന്നത്.
2025 പുതുവര്ഷ പ്രത്യാശയുടെ അലയൊലിയില്, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന് ദ്വീപായ വൈപ്പിനില് വേറിട്ടു മുഴങ്ങികേള്ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്ദ്രമായ സ്നേഹകാഹളമാണ്.
ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ 2025-ാം വാര്ഷികത്തില് കത്തോലിക്കാ സഭ പ്രത്യാശയുടെ ജൂബിലിവര്ഷത്തിനു തുടക്കം കുറിക്കുന്ന ക്രിസ്മസ് കാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രൈസ്തവര്ക്ക്, വിശേഷിച്ച് കത്തോലിക്കാ സമൂഹത്തിന്, നല്കുന്ന സ്നേഹ സന്ദേശം അനര്ഘവും അനവദ്യ സുന്ദരവുമാണ്.
വാസ്കോ ഡ ഗാമയ്ക്കു വേണ്ടി ഒരു റേക്വിയം പാടാന്, അദ്ദേഹത്തിന്റെ അഞ്ഞൂറാം ചരമവാര്ഷികത്തില്, ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന് നഗരകേന്ദ്രമായ ഫോര്ട്ട്കൊച്ചിയില് അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് ഫ്രാന്സിസ് പള്ളിയില് ആരുമെത്തുന്നില്ലെങ്കില് അത് നമ്മുടെ സംഘാത സ്മൃതിഭംഗത്തിന്റെ പ്രത്യക്ഷ ലക്ഷണമായല്ല, ചരിത്രനിഷേധവും സാംസ്കാരിക തമസ്കരണവും പ്രത്യയശാസ്ത്ര കാപട്യവും രാഷ്ട്രീയ ഭീരുത്വവുമായി വേണം അപഗ്രഥിക്കാന്.
പതിമൂന്നു വര്ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്, കേവലം 12 ദിവസത്തെ പടനീക്കത്തില് ഒറ്റരാത്രികൊണ്ടാണ് ഒരു ചെറുത്തുനില്പും നേരിടാനില്ലാതെ ഹയാത്ത് തഹ് രീര് അല് ശാം (ലെവാന്തിന്റെ മോചനത്തിനായുള്ള സംഘടന) എന്ന വിമത സഖ്യസേന ഡമാസ്കസ് പിടിച്ചടക്കിയത്.
മതപരിവര്ത്തനത്തിന്റെ പേരില് ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടാനും സമൂഹത്തില് ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് വര്ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കൊഴുപ്പിക്കാനുമുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് രാജസ്ഥാനില് മുഖ്യമന്ത്രി ഭജന്ലാല് ശര്മ്മയുടെ മന്ത്രിസഭ അംഗീകരിച്ച ‘നിയമവിരുദ്ധ മതപരിവര്ത്തനം തടയാനുള്ള’ പുതിയ ബില്ലും.
ഇന്ദിരയെ ജീവസ്സുറ്റതായി വാര്ത്തുവച്ചതുപോലുള്ള തല്സ്വരൂപവും വ്യക്തിപ്രാഭവവും ജനങ്ങളോട് വൈകാരികമായി സംവദിക്കാനുള്ള അസാധാരണ ചാതുര്യവും കൊണ്ട് പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുടെ അവതാരമായി പ്രതിഷ്ഠിച്ചുകഴിഞ്ഞവര്ക്ക്, വയനാട്ടില് 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള പ്രിയങ്കയുടെ ആദ്യ പാര്ലമെന്റ് തിരഞ്ഞെടുപ്പ് വിജയം ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ ചരിത്രത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിര്ണായകമായ ഒരു വഴിത്തിരിവിന്റെ നാഴികക്കല്ലാണ്.
അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ 70 കമ്പനിയിലെ 7,000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ കര്ഫ്യൂ, ഇന്റര്നെറ്റ് നിയന്ത്രണങ്ങളിലൂടെയോ മണിപ്പുരിലെ 33 ലക്ഷം വരുന്ന ജനങ്ങള് ഒന്നരവര്ഷമായി അനുഭവിക്കുന്ന കൊടുംയാതനകള്ക്ക് എന്ത് അറുതിയുണ്ടാകാനാണ്!
മുനമ്പം കടപ്പുറം നിവാസികളുടെ അധിവാസ ഭൂമിയുടെമേല് വഖഫ് അവകാശം ഉന്നയിച്ചതിന്റെ പേരില് ഉടലെടുത്ത ജീവിതപ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി മുനമ്പത്ത് തീരദേശ ജനത നടത്തിവരുന്ന ഉപവാസ സമരം ഒരു മാസം പിന്നിടുമ്പോള്, മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ലത്തീന് കത്തോലിക്കാ സഭാ നേതൃത്വത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടിലിനും മുനമ്പം ഭൂസംരക്ഷണ സമിതിക്കും ജനങ്ങള്ക്കും നല്കുന്ന ഉറപ്പ് തെല്ല് വൈകിയെത്തുന്ന സമാശ്വാസമാണ്, ഏറെ പ്രതീക്ഷയുണര്ത്തുന്നതുമാണത്.
എഴുപത്തെട്ടുകാരനായ ഡോണള്ഡ് ട്രംപ് – യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് – നാലു വര്ഷത്തിനു ശേഷം വാഷിങ്ടണ് ഡിസിയിലെ വൈറ്റ് ഹൗസില് തിരിച്ചെത്തുന്നു. ഒരു തോല്വിക്കു ശേഷം രണ്ടാമൂഴത്തിന് ഒരു അമേരിക്കന് പ്രസിഡന്റ് ഓവല് ഓഫിസിലേക്കു വരുന്നത് 132 വര്ഷത്തിനിടയില് ആദ്യമായാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.