- ഇറാനിലെ ദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി
- രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി
- സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം
- ഫാ. ഡോ. സെലസ്റ്റിൻ; CADAL ഡയറക്ടർ
- പാലായിൽ പുരോഹിതനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; അന്വേഷണവുമായി പോലീസ്
- ശ്രീകാകുളം; പുതിയ ദേവാലയ ആർശീവാദ കർമം നടത്തപ്പെട്ടു
- ഇലക്ഷൻ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ച്, റ്റി സി വൈ എം
- ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി ജീവിക്കാം; കർദിനാൾ ഫിലിപ്പ് നേരി
Browsing: Church
2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്. ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. പ്രത്യാശയുടെ ജൂബിലി വർഷമായ 2025 -ൽ വിശ്വാസത്തെ പ്രതി മരിച്ചവരിൽ വൈദികർ, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, അൽമായർ എന്നിവർ ഉൾപ്പെടുന്നു.
ഇറ്റലിയിലെ നഗരങ്ങളുടെ ദേശീയ അസോസിയേഷൻ ((Associazione Nazionale Comuni Italiani – ANCI)) എന്ന, വിവിധ നഗരങ്ങളുടെ മേയർമാർ അംഗങ്ങളായുള്ള സംഘടനയ്ക്ക് ഡിസംബർ 29 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമൂഹത്തിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തായിരിക്കുന്നവർ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതുന്നതിനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നൈജീരിയയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇമോ സംസ്ഥാനത്തുള്ള ഒഗ്‌ബാകുവിൽ ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഫാ. റെയ്മണ്ട് ഞോക്കു എന്ന വൈദികനാണ് വെടിയേറ്റത്.
കൊച്ചി : കലയെന്ന പേരിൽ എന്തും പ്രദർശിപ്പിക്കാനുളള ഇടമായി ബിനാലെയെ മാറ്റരുതെന്ന് KLCA…
കൂനമ്മാവ്: സ്നേഹം വിഡോസ് വെൽഫെയർ സൊസൈറ്റിയുടെ 15ാം മത് വാർഷികം കൂനമ്മാവ് സെൻ്റ്…
കീവ്: ഉക്രൈനിൽ കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മാനുഷിക സഹായവുമായി മൂന്ന് ട്രക്കുകൾ…
നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ.
ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കുവാന്‍ തുറന്ന വിശുദ്ധ വാതിലുകള്‍ അടക്കുന്ന ചടങ്ങുകൾക്ക് തുടക്കമായി. ഡിസംബർ 25ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിലാണ് ആദ്യമായി അടച്ചത്.
ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ് ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ .സി .എ .വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപത അൽമായ കമ്മീഷൻ സെക്രട്ടറി, പാസ്റ്ററൽ കൌൺസിൽ മെമ്പർ, krlcc രൂപത പ്രതിനിധിയുമായ പ്രൊഫ. എസ്സ് വർഗീസ്സിന് വിശ്വാസ പരിപോഷണത്തിനും സഭാ ആദ്യാത്മീക പ്രവർത്തനത്തിനും ഉള്ള പരിശുദ്ധ പിതാവിന്റെ ബഹുമതിയായ ബെനെമെരെന്തി പുരസ്‌കാരം.കത്തോലിക്കാ സഭയുടെ സേവനത്തിനായി പുരോഹിതർക്കും സാധാരണക്കാർക്കും മാർപ്പാപ്പ നൽകുന്ന മെഡലാണ് ബെനമെരെന്തി മെഡൽ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
