Browsing: Church

ഡിസംബർ 31-ന്, ബെനഡിക്ട് പതിനാറാമൻ പ്പാപ്പയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ കർട്ട് കോച്ച് വത്തിക്കാൻ ഗ്രോട്ടോസിൽ കുർബാന അർപ്പിച്ചു.

വർഷാവസാനത്തിൽ സ്വിറ്റസർലണ്ടിലെ ക്രാൻസ്-മൊന്താനയിലുള്ള സ്കീ റിസോർട്ടിലെ ക്ലബിലുണ്ടായ വൻ അഗ്നിബാധയിൽ നാൽപ്പതിലധികം ആളുകൾ മരണമടയുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനവും സാമീപ്യവുമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.

സുപ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ ‘ദ ബൈബിൾ ഇൻ എ ഇയർ’ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ചരിത്രം കുറിച്ചു. പോഡ്‌കാസ്റ്റ്, ആരംഭിച്ചിട്ട് അഞ്ചാം വാർഷികത്തോട് അടുക്കുമ്പോൾ, ഏകദേശം ഒരു ബില്യണിനടുത്ത് തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോഡ്കാസ്റ്റിന് പിന്നിൽ പ്രവർത്തിച്ച അസെൻഷൻ ടീം കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിശുദ്ധ ഗ്രന്ഥ പാരായണത്തിനും വ്യാഖ്യാനത്തിനും ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലായെന്നും ഫാ. മൈക്ക് ഷ്മിറ്റ്‌സ് പറഞ്ഞു.

മധ്യപൂർവ്വേഷ്യയിൽ ഉടനീളം ആഭ്യന്തര കലഹങ്ങൾ, സാമൂഹിക വിവേചനം, വിദ്വേഷ പ്രസംഗം, ദീർഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മധ്യപൂർവ്വേഷ്യയിലെ വിവിധ രാജ്യങ്ങളിൽ തല ഉയർത്തുമ്പോൾ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്നുവരുന്ന പുനരുദ്ധാരണം, തീർത്ഥാടന ടൂറിസം, പൊതു ഇടങ്ങളിലെ ക്രിസ്ത്യൻ ആഘോഷങ്ങൾ എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ വർദ്ധിച്ചത് പ്രതീക്ഷ പകരുകയാണ്. സമാനതകളില്ലാതെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോഴും പുതുവർഷം സമാധാനപൂർണ്ണമാകുന്ന പ്രതീക്ഷയോടെയാണ് ക്രൈസ്തവർ.

കാരിത്താസിന്റെ ജെറുസലേം ഘടകം ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവർത്തനത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ നടപ്പിലാക്കിയ പുതിയ വിവാദപരമായ രജിസ്ട്രേഷൻ സംവിധാനത്തിന് ആവശ്യമായ പെർമിറ്റുകൾ ഇല്ലായെന്ന കാരണം ഉന്നയിച്ചാണ് മുപ്പതിലധികം എൻ‌ജി‌ഒകൾ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നത് തടയാൻ ഇന്നലെ പുതുവത്സര ദിനത്തിൽ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടത്. ഭീകരവാദപ്രവർത്തനങ്ങൾക്കായി മാനുഷിക ചട്ടക്കൂടുകൾ ചൂഷണം ചെയ്യുന്നതു തടയുന്നതിനും ആവശ്യമായ സുരക്ഷാ, സുതാര്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടിയെന്നാണ് ഇസ്രായേലി അധികാരികളുടെ വാദം.

2026-ലെ ആദ്യ ദിവസം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ ഏകദേശം 40,000 പേരെ അഭിവാദ്യം ചെയ്ത ലിയോ പതിനാലാമൻ പാപ്പാ സമാധാനത്തിനും ഏവർക്കും നന്മയ്ക്കും വേണ്ടിയുള്ള തന്റെ ഹൃദയംഗമമായ ആശംസകൾ നേർന്നു. ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്കും അദ്ദേഹം തന്റെ ആശംസകൾ നേർന്നു.

പുതുവത്സര രാത്രിയിലുണ്ടായ വൻതീപിടിത്തത്തിൽ ആംസ്റ്റർഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു. നഗരത്തിലെ പ്രധാന പാർക്കുകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ വോണ്ടൽചർച്ചിൽ പുലർച്ചെയാണ് തീപ്പിടിത്തമുണ്ടായത്. 1872-ലാണ് ഈ പള്ളിയുടെ നിർമ്മാണപ്രവർത്തനം പൂർത്തിയായത്.

യുവ കത്തോലിക്കരും വിവിധ ക്രൈസ്തവ സഭകളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്ത 48-ാമത് യൂറോപ്യൻ മീറ്റിംഗിന് സമാപനം. ഡിസംബർ 28 മുതൽ നടന്നു വരുന്ന സമ്മേളനത്തിന് 2026 ജനുവരി 1നു സമാപനം കുറിചു. 18-35 വയസ്സ് പ്രായമുള്ള 15,000 യുവജനങ്ങളിൽ യുദ്ധഭൂമിയായ യുക്രൈനിൽ നിന്നുള്ള ആയിരത്തോളം യുക്രേനിയൻ യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. “സഭയിലും മനുഷ്യകുടുംബത്തിലും ഐക്യത്തിന്റെ അടയാളമായിരിക്കുക” എന്ന ദൗത്യത്തോടെ 1940-ൽ സ്ഥാപിതമായ ടൈസ് എക്യുമെനിക്കൽ കമ്മ്യൂണിറ്റിയാണ് പരിപാടി ഒരുക്കിയത്.

വരും നാളുകളിൽ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. ഇന്നലെ 2025-ലെ അവസാനദിനമായ ഡിസംബർ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ