Browsing: Church

തന്റെ ജോലി ഉപേക്ഷിച്ച് കർത്താവിന്റെ മണവാട്ടിയായ മുൻ സ്പാനിഷ് ഡോക്ടറുടെ ജീവിതകഥ വാർത്തകളിൽ ഇടം നേടുന്നു. ആത്മാക്കളുടെ സൗഖ്യത്തിനായി സമർപ്പിത ജീവിതത്തിന് ‘യെസ്’ പറഞ്ഞ കർമ്മലീത്താ സന്യാസിനി അകീകോ ടമൂരയുടെ ജീവിതകഥയാണ് ശ്രദ്ധയാകർഷിക്കുന്നത്. തന്റെ തൊഴിൽ ജീവിതത്തിൽ ഏറെ സന്തോഷവതിയായിരുന്നെങ്കിലും അതുപേക്ഷിച്ചുകൊണ്ട് ദൈവവിളി സ്വീകരിക്കുവാൻ അകീകോ തീരുമാനിക്കുകയായിരുന്നു.

വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച “Du sollst dir ein Bild machen” എന്ന പ്രദർശനത്തിന് എതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്നയിൽ കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.

വത്തിക്കാൻ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇപ്പോൾ സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നവരോട്, രാജ്യത്തിന്റെ…

രണ്ടു ദിവസമായി പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ചിരുന്ന കെസിബിസി യോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടും, പ്രത്യാശയുടെ ജൂബിലിയാഘോഷങ്ങളോടുംകൂടി സമാപിച്ചു. വിവിധ കമ്മീഷനുകള്‍ക്കും, ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും പുതിയ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുത്തു. യുവജനശുശ്രൂഷ, വിദ്യാഭ്യാസശുശ്രൂഷ, തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും നൂതന തീരുമാനങ്ങളുമുണ്ടായി.

7 വര്‍ഷത്തിന് ശേഷം നഗരത്തില്‍ തിരുപിറവി രംഗം പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. മെല്‍ബണ്‍ നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്ന് തിരുപിറവി രംഗം നീക്കം ചെയ്ത തീരുമാനത്തിന് ഭരണകൂടം മാറ്റം വരുത്തി. സഭാ നേതാക്കളും പ്രാദേശിക കൗൺസിലർമാരും ജനങ്ങളും നടപടിയെ സ്വാഗതം ചെയ്തു

ക്രിസ്തു തന്റെ ശിഷ്യരെയെന്നപോലെ, നമ്മെ വിളിക്കുമ്പോൾ, അവനാണ് മുൻകൈയ്യെടുക്കുന്നതെന്നും, എന്നാൽ പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിച്ച് വേണം ഈ വിളിയിൽ മുന്നോട്ട് പോകേണ്ടതെന്നും പാപ്പാ. റോമിൽ സമർപ്പിതജീവിത പരിശീലനം നടത്തുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സമർപ്പിതരും സെമിനാരിക്കാരും ചേർന്ന് ഡിസംബർ 12 വെള്ളിയാഴ്ച നടത്തുന്ന സംഗമത്തിലേക്കായി നൽകിയ സന്ദേശത്തിൽ എഴുതി.

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമഥേയത്തിലുള്ള പുതിയ ദേവാലയത്തിന്റെ…

കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു.