- MOTHER ELISVA BEATIFICATION
- പ്രത്യാശ എന്നാൽ സാക്ഷ്യം വഹിക്കുക എന്നതാണെന്ന് പാപ്പാ
- മുനമ്പം ഭൂസമരം 393 )൦- ദിനത്തിലേക്ക്
- കോഴിക്കോട് ഭൂചലനം: ഭൂമികടിയിൽനിന്ന് നേരിയ ശബ്ദമുണ്ടായതായി പ്രദേശവാസികൾ
- കൈ മുറിച്ച് മാറ്റിയ ഒമ്പത് വയസുകാരിക്ക് സർകാർ സഹായം
- വല്ലാര്‍പാടത്ത് പുണ്യമഹോത്സവം, തെദേവും ആലപിച്ച് കേരളസഭ
- സുകൃതവനിയിലെ സൂര്യകാന്തിപൂവ്
- വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ ന്യായപ്രമാണങ്ങള്‍
Browsing: Books
‘കേരളത്തിലെ പക്ഷികള്‍’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം ഒരുതവണയെങ്കിലും കൈയിലെടുത്തില്ലെങ്കില്‍ നമ്മുടെ പ്രകൃതിസ്നേഹത്തിനും അറിവിനും കുറവുണ്ടാകും.
സഭയിലും സമൂഹത്തിലും മാറ്റങ്ങളുടെ തുടക്കം കുറിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായിട്ടുണ്ട്. അതിന് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ സാക്ഷ്യം നല്കുന്നു. ഈ വിഷയത്തില്‍ ലളിതമായും എന്നാല്‍ അനുബന്ധ രേഖകള്‍ സഹിതം വസ്തുതകള്‍ വായനക്കാരില്‍ എത്തിക്കുന്ന ഒരു ചെറുഗ്രന്ഥം മലയാളത്തിലുണ്ട്. റവ. ഡോ.ആന്റണി പാട്ടപറമ്പില്‍ എഴുതിയ ‘ഉദയംപേരൂര്‍ സൂനഹദോസ് അറിയേണ്ടതെല്ലാം.’
വിവിധ വിഷയങ്ങളിലായി 73 പ്രസംഗങ്ങള്‍. ബൈബിളിലെ പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അവ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 60 വര്‍ഷം മുന്‍പ് പുസ്തകത്തിന്റെ രൂപഘടനയില്‍ സജീവമായി നിലകൊണ്ടത് കേരള ടൈംസ് പത്രാധിപസമിതിയംഗമായിരുന്ന സി.എല്‍. ജോര്‍ജാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവം ഉള്ളടക്കം പേജുകളില്‍ തൊട്ടറിയാം.
ബാല്യ-കൗമാര കാലങ്ങളുടെ ഓര്‍മ്മകളുമായി ബോബി ജോസ് കട്ടിക്കാടച്ചന്റെ 2024 ജനുവരിയില്‍ ഇറങ്ങിയ ഒരു പുസ്തകമുണ്ട്. ”വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍’. അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. തുമ്പോളി കടപ്പുറവും അതിനോട് ചേര്‍ന്ന സാമൂഹ്യ പരിസരങ്ങളും അവിടുത്തെ മനുഷ്യരുമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
947ല്‍ കെ.എ. പോള്‍ ആരംഭിച്ച പ്രസാധക പ്രസ്ഥാനമാണ് സാഹിത്യനിലയം. ഇന്നത്തെ കലൂര്‍ ദേശാഭിമാനി റോഡില്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സാഹിത്യനിലയം പ്രസ്സിലാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്.
വോക്സ് നോവയുടെ പഴയ ലക്കങ്ങളിലെ പ്രധാനപ്പെട്ട ലേഖനങ്ങള്‍ ആണ് ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ ഹെറിറ്റേജ് കമ്മീഷന് സെക്രട്ടറി റവ. ഡോ.ആന്റണി പാട്ടപ്പറമ്പിലിന്റെയും കെഎല്‍സിഎച്ച്എയുടെ പുതിയ ഭാരവാഹികളായ ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍, പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരുടെയും നേതൃത്വത്തില്‍ ‘മഹിത പൈതൃകം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു മെത്രാന്റെ ഛായാചിത്രം വച്ചിട്ടുണ്ട്. നൂറുവര്‍ഷം ചരിത്രമുള്ള കോഴിക്കോട് രൂപതയില്‍ 32 വര്‍ഷം മെത്രാനായി സേവനമനുഷ്ഠിച്ച പുണ്യശ്ലോകനാണ് ബിഷപ് അല്‍ദോ മരിയ പത്രോണി. അദ്ദേഹത്തിന്റെ ചിത്രമാണത്. കേരളത്തില്‍ മറ്റേതെങ്കിലും ടൗണ്‍ ഹാളില്‍ ഒരു മെത്രാന്റെ ഫോട്ടോ വച്ച് ബഹുമാനിച്ചിട്ടില്ല. അത്രമാത്രം ജനപ്രിയനായിരുന്നു ബിഷപ് പത്രോണി.
നല്ലതായാലും മോശമായാലും കൃഷ്ണന്‍നായര്‍ സാറിന്റെ ലേഖനത്തില്‍ ഒരു പരാമര്‍ശം വന്നു കിട്ടാന്‍ കൊതിച്ച എത്രയോ പേരുണ്ട്. വിശ്വസാഹിത്യത്തിലേക്ക് തുറന്നു വച്ച ജാലകം ആയിരുന്നു എം. കൃഷ്ണന് നായരുടെ സാഹിത്യവാരഫലം പംക്തി.
ഭൂമിയെ പ്രകാശഭരിതമാക്കിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ കാലങ്ങള്ക്കുമേല് മുഴങ്ങിയ പ്രഭാഷണങ്ങള്‍.
Subscribe to Updates
Get the latest creative news from FooBar about art, design and business.
