Author: admin

കണ്ണൂർ :കണ്ണൂരിൽ ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്.മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്. സ്വർണ്ണ ലോക്കറ്റുകൾ,മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ആണ് കണ്ടെടുത്തത്.പൊലീസിന് കൈമാറിയ നിധികുംഭം കോടതിയിൽ ഹാജരാക്കി.മൂന്ന് വെള്ളി നാണയങ്ങൾ കണ്ടെത്തി.അറബി അക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളി നാണയങ്ങളാണ് കണ്ടെത്തിയത്. മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്ന് കരുതി തൊഴിലാളികൾ ഭയപ്പെട്ടു . കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.  ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്.

Read More

തിരുവനന്തപുരം: തലസ്ഥാനം കോളറ ജാ​ഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്. സംസ്ഥാനത്ത് പകർച്ചപ്പനിയും പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ചികിത്സയിലായിരുന്ന 11 പേർ മരിച്ചു .ഇവരിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.

Read More

കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലിയുടെ ഭാഗമായി , മാധ്യമ പുനരുജ്ജീവനം സാമുദായിക മുന്നേറ്റത്തിന് എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങി . മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്നു .

Read More

പുനലൂർ രൂപത അംഗമായ റവ.ഫാദർ ഇമ്മാനുവൽ പുളിന്താനം (65) നിര്യാതനായി .മൃത സംസ്കാര ശുശ്രൂഷയുടെ സമയക്രമം പിന്നീട് അറിയിക്കുന്നതായിരിക്കും.പുനലൂർ രൂപതയിൽ നീണ്ട വർഷക്കാലം വിവിധ ഇടവകകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട് .ഇപ്പോൾ കൊട്ടാരക്കര സെൻറ് മൈക്കിൾസ് ദേവാലയ ഇടവക വികാരിയായി സേവനം ചെയ്തുവരികയാണ് മരണം സംഭവിച്ചത്. രൂപതയിലെ വിവിധ ഇടവകളായ ആയൂർ, ഇളമ്പൽ ,അറ്റുവാശ്ശേരി ,ചെറിയനാട് ,പൊറ്റമേൽ കടവ്,കുന്നിക്കോട് ,അലിമുക്ക്, കടമ്പനാട്,കൊട്ടാരക്കരബിഷപ്പ് ഹൗസ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട് .രൂപതയിലെ തോട്ടങ്ങളുടെ മേൽനോട്ട് ചുമതലയും വഹിച്ചിരുന്നു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്നു മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖം നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ് ലഭിക്കുകയെന്നു മുഖ്യമന്ത്രി വിശദമാക്കി. 2045 ല്‍ സമ്പൂര്‍ണ പ്രവര്‍ത്തനതീയിലേക്ക് തുറമുഖം മാറുമെന്നാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അതിനും 17 വര്‍ഷം മുമ്പുതന്നെ സമ്പൂര്‍ണ നിലയിലേക്ക് മാറും എന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 2028 ഓടെ സമ്പൂര്‍ണ തുറമുഖമായി ഇതുമാറും എന്നത് അതീവ സന്തോഷകരമായ കാര്യമാണ്. ഗൗതം അദാനി ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച മുന്‍ കൈക്ക് നന്ദി രേഖപ്പെടുത്തുന്നു. തുറമുഖാധിഷ്ഠിത തൊഴില്‍ ധാരാളം ഉണ്ടാവാന്‍ പോകുന്നു. ഇതിനായി ട്രെയിനിങ്ങ് സെന്റര്‍ ഒരുക്കും. തുറമുഖവുമായി ബന്ധപ്പെട്ടം ധാരാളം പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. 5000 കോടിയുടെ പദ്ധതി കേന്ദ്രത്തില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം രാജ്യത്തിനു നല്‍കുന്ന സംഭാവനയാണ് വിഴിഞ്ഞം. രാജ്യത്തെ കണ്ടൈനർ ബിസിനസ്സിന്റെ…

Read More

കൊച്ചി: അരൂർ- തുറവൂർ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് ഹൈക്കോടതി. കലക്ടർ മൂകസാക്ഷിയായി ഇരിക്കരുത്. ഉയരപ്പാത കലക്ടർ സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉയരപ്പാത മേഖലയിൽ മഴ പെയ്താൽ അവിടത്തെ സാഹചര്യം മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്കു വേണ്ടിയാണ് റോഡ് നിർമാണമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. എല്ലാവരും തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അതോറിറ്റി അധികൃതർ കുറ്റപ്പെടുത്തി.

Read More

“വിമ-VIMA” (Vijayapuram International Migrants Association)യുടെ കർമ്മപദ്ധതി പ്രകാശനം അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ നേതൃത്വത്തിൽ നടത്തി .രൂപതയുടെ കീഴിലുള്ള തലയാർ സ്കൂളിലെ അതിഥി തൊഴിലാളികളുടെ 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതും വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കുട്ടികൾക്കായി നൽകുന്ന പഠന ഉപകരണകിറ്റ് വിതരണവുമായി സഹകരിക്കുന്നതുമായ “കരുതൽ 2024” ന്റെ ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനറായ ബിൻസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഗൂഗിൾ ഓൺലൈൻ മീറ്റിംഗിൽ സെക്രട്ടറി ജോൺ സേവ്യർസ്വാഗതം പറഞ്ഞു . VIMA പ്രസിഡന്റ് റെനി ജോർജ് പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ട കൂട്ടായ്മ അംഗങ്ങളെ ഒത്തൊരുമയോടെ പലവിധത്തിൽ സഹായിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വീമയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും അധ്യക്ഷ പ്രസംഗം നടത്തി “എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം പ്രാർത്ഥനയായിരിക്കണമെന്ന്” അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവ് കർമ്മപദ്ധതിയുടെ പ്രകാശനം നടത്തിക്കൊണ്ട് കൂട്ടായ്മ അംഗങ്ങളെ ഓർമ്മപ്പെടുത്തുകയും, വീമയുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ തുടർച്ചയായി 600 ദിവസം അനുദിനം വചനം പങ്കുവെച്ച് നൽകിയ കൂട്ടായ്മയുടെ സ്പിരിച്വൽ മിനിസ്ട്രി…

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനാണ് സാധ്യതയെന്നും, മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ അടുത്ത 5 ദിവസം സംസ്ഥാന വ്യാപക മഴ ലഭിച്ചേക്കും. കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കൊച്ചി :കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി രജിസ്ട്രേഷൻ പുരോഗമിക്കുന്നു.കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി എറണാകുളം കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവനില്‍ രാവിലെ 10 30 ന് തുടക്കമാകും. ജീവനാദം പ്രദർശനം… ഉദ്ഘാടന സമ്മേളനത്തില്‍ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരിക്കും. നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിക്കും. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറയും. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്ക രൂപതകളിലെ മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായ പ്രതിനിധികളും പങ്കെടുക്കുന്ന ത്രിദിന ജനറല്‍ അസംബ്ലി 14ന് സമാപിക്കും.

Read More