- ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്: കെ.എൽ.സി.എ ജാഗ്രതാ സമിതി രൂപീകരിക്കുന്നു
- നവീകരിച്ച കോട്ടപ്പുറം ബിഷപ്പ്സ് ഹൗസും, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു
- കാത്തിരിപ്പിന് വിരാമം : ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റ്; 1947 മാനദണ്ഡം ഒഴിവാക്കി സർക്കാർ
- തൊട്ടതെല്ലാം പൊന്നാക്കി കൊച്ചിക്കാരൻ മൈക്കൾ ജോ ഫ്രാൻസിസ് .
- ‘ദി ബ്ലൂ ട്രെയില്‍’
- ലിയോ പാപ്പാ ഓസ്ട്രിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
- നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി ലിയോ പാപ്പായുടെ പ്രാർത്ഥന
- യുദ്ധം ലെബനിലേക്കും വ്യാപിക്കുന്നു: യുദ്ധ ബാധിതരെ ചേർത്തു പിടിച്ച് ലെബനീസ് സഭ
Author: admin
വിജയപുരം: വിജയപുരം രൂപത മുൻ മെത്രാൻ അഭിവന്ദ്യ പീറ്റർ തുരുത്തിക്കോണം പിതാവിനാൽ 1993 ഇൽ സ്ഥാപിതമായ വിജയപുരം രൂപത കോൺഗ്രിഗേഷൻ ആണ്വിമലഹൃദയ പുത്രിമാരുടെ സന്യാസിനി സഭ. രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളിൽ സിസ്റ്റേഴ്സ് സേവനമനുഷ്ടിക്കുന്നു. വിമലഹൃദയ പുത്രിമാരുടെ രണ്ടാമത് ജനറൽ ചാപ്റ്റർ 10-04-23 മുതൽ 17-04-23 വരെ കോട്ടയം വിമാലംബിക ഫോർമേഷൻ ഹൗസിൽ വച്ചു നടത്തപ്പെട്ടു. സി. മേരി ദീപ്തി ഡി. ഐ. എച് സുപ്പീരിയർ ജനറൽ ആയും സി. മേരി മേഴ്‌സി ഡി. ഐ. എച് അസിസ്റ്റന്റ് മദർ ജനറൽ ആയും തിരഞ്ഞെടുക്കപ്പെട്ടു. സി . മേരി ജ്യോതിസ് ഡി. ഐ. എച്, സി . മേരി ഗ്രേസ് ഡി. ഐ. എച്, സി . മേരി ഹെലൻ ഡി. ഐ. എച് എന്നിവർ കൗൺസിലേഴ്‌സ് ആയും സി . മേരി ജോസ്ന ഡി. ഐ. എച് ജനറൽ സെക്രട്ടറി ആയും സി . മേരി ബ്ലെസി ഡി. ഐ.…
വിജയപുരം:വിജയപുരം രൂപതയുടെ ഈ വർഷത്തെ ദൈവവിളി ക്യാമ്പ് മെയ് മാസം 2,3,4 തീയതികളിലായി വിമലഗിരി പാസ്റ്ററൽ സെന്ററിൽ വച്ചു നടന്നു. രൂപതാ വികാരി ജനറൾ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “വിജയപുരം രൂപതയ്ക്കു എന്നെ ആവശ്യമുണ്ട്” എന്നതായിരുന്നു ഉദ്ഘാടന പ്രഭാഷണത്തിലെ മുഖ്യ സന്ദേശം. റോബിൻ പാലാ ക്ലാസ് നയിച്ചു. സെമിനാരി റെക്ടർമാരായ ഫാ. ജോസഫ് മീനായിക്കോടത്ത് , ഫാ. ജോസഫ് പടികരമല, ഫാ. ഷിന്റോ, ഫാ. അഗസ്റ്റിൻ ആശിർ, രൂപതയിലെ ഡീക്കന്മാരും രണ്ടാം വർഷ വൈദിക വിദ്യാർഥികളും ക്യാമ്പിനു നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 79 കുട്ടികൾ പങ്കെടുത്തു.
കൊച്ചി:വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാലാതിവര്‍ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സൂനഹദോസിന്‍റെ 425-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനതതില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ഉദയംപേരൂര്‍ കാനോനകള്‍ – ആധുനീക മലയാള ഭാഷാന്തരണം എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്കി അദ്ദേഹം പ്രകാശനം ചെയ്തു. മലയാളഭാഷാസാഹീത്യ രംഗത്ത് നാഴികകല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയര്‍ ഡോ. പ്രീ മൂസ് പെരിഞ്ചേരി. വര്‍ഷങ്ങളുടെ അദ്ധ്യാനഫലമായി നിര്‍വ്വഹിച്ച ആധുനീക മലയാളഭാഷാന്തരണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സൂനഹദോസ് കാനോനകളെ മുന്നോട്ടു വയ്ക്കുന്ന നവോത്ഥാന ചിന്തകളും, അത് മലയാള ഗദ്യസാഹീത്യത്തിനു നല്‍കിയ അതുല്യ സംഭാവനകളില്‍ വിശ്വാസജീവിതത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇന്നും അത്രമേല്‍ നിര്‍ണ്ണായകങ്ങളാണെന്ന് ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു.പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനം പ്രതിപക്ഷ നോതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ. തീർത്തും അപരിഷ്കൃതമായ സാമൂഹിക സാഹചര്യങ്ങളിൽ ക്രൈസ്തവ…
ജാതിസംവരണ വിഷയത്തില്‍ തൊട്ടാല്‍ ഇനിയും പൊള്ളുമെന്നു പ്രധാനമന്ത്രി മോദിക്കു ബോധ്യമായതിന്റെ ലക്ഷണമാണ് കേന്ദ്രസര്‍ക്കാരിന്റെ 24 വകുപ്പുകളിലേക്ക് 45 ‘സ്‌പെഷലിസ്റ്റ്’ ഉദ്യോഗസ്ഥരെ സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നും അക്കാദമിക-ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും മറ്റുമായി കരാര്‍/ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ലാറ്ററല്‍ എന്‍ട്രി സംവിധാനത്തിലൂടെ നിയമിക്കാനുള്ള യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരസ്യം 48 മണിക്കൂറിനകം പിന്‍വലിക്കാനുള്ള തീരുമാനം.
അന്ധനായി ജനിച്ചിട്ടും ‘തോല്‍ക്കാന്‍ ഞാനില്ല’ എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകമായി പ്രശോഭിച്ച സൂര്യതേജസ്വിയായിരുന്നു രവീന്ദ്ര ജയിന്‍. സംഗീത സംവിധാനത്തിന് പുറമെ ഗായകനായും രചയിതാവായും അദ്ദേഹം ഇന്ത്യന്‍ ബിഗ് സ്‌ക്രീനില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തോടൊപ്പം ഗിറ്റാര്‍ വായിക്കാന്‍ ഭാഗ്യം ലഭിച്ച ജെര്‍സണ്‍ ആന്റണി അനുഭവം പങ്കുവയ്ക്കുന്നു.
വംശീയതയും വെറുപ്പും, തന്മൂലമുള്ള യുദ്ധങ്ങളും ആധുനിക മനുഷ്യരെ പുറകോട്ട് നയിക്കുന്നു എന്ന ഗൗരവകരമായ വിഷയമാണ് ആക്ഷേപഹാസ്യത്തിലൂടെ സിനിമ ചര്‍ച്ച ചെയ്യുന്നത്. നുണ പ്രചരണങ്ങളിലൂടെ സാധാരണ മനുഷ്യരുടെ ഈഗോയെ വളര്‍ത്തിയെടുത്ത് തീവ്ര ദേശീയത നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം. ബാല്യങ്ങള്‍ എങ്ങിനെ തീവ്രവാദ ചിന്തകളിലേക്ക് എത്തപെടും എന്ന് അതിശയപ്പെടേണ്ടതില്ല, അത് വര്‍ത്തമാനകാല പരിസരങ്ങളില്‍ നാം നേരില്‍ കാണുന്നതാണ്. തീവ്രദേശീയത, നേതൃത്വത്തിനോടുള്ള അന്ധമായ ആരാധന ഇതെല്ലാം അവരെ വെറുപ്പിലേക്കും അക്രമങ്ങളിലേക്കും എളുപ്പം കൊണ്ടുപോകും.
‘കേരളത്തിലെ പക്ഷികള്‍’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം ഒരുതവണയെങ്കിലും കൈയിലെടുത്തില്ലെങ്കില്‍ നമ്മുടെ പ്രകൃതിസ്‌നേഹത്തിനും അറിവിനും കുറവുണ്ടാകും.
പഴയ പദങ്ങളുടെ അര്‍ഥവും ഇന്നു കാണാനില്ലാത്ത ആചാരവിശേഷങ്ങളെക്കുറിച്ചുള്ള ഹ്രസ്വവിശദീകരണവും ഉള്‍പ്പെടെ അറുനൂറ്റിഎഴുപതില്‍പ്പരം അടിക്കുറിപ്പുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഭാഷാന്തരണത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഡോ. പ്രീമൂസ് പെരിഞ്ചേരി സംസാരിക്കുന്നു:
അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളി അച്യുതപുരത്തുള്ള എസൻഷ്യ അഡ്വാൻസ്‌ഡ് സയൻസസ് ഫാർമ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 60ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന 500 കെഎൽ ശേഷിയുള്ള റിയാക്‌ടർ ബുധനാഴ്‌ച ഉച്ചയോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. എസി യൂണിറ്റുകൾക്ക് തീപിടിച്ച് നിമിഷങ്ങൾക്കകം തീ പടർന്നു. റിയാക്‌ടർ പൊട്ടിത്തെറിച്ച് കമ്പനിയുടെ മേൽക്കൂര തകർന്നതിനൊപ്പം തൊഴിലാളികൾ 30 മുതൽ 50 മീറ്റർ വരെ തെറിച്ചുവീണു. എൻഡിആർഎഫ് ഉദ്യോഗസ്ഥർ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്‌തു. മരുന്ന് നിര്‍മാണ കമ്പനിയിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. 33 പേരെ അഗ്നിശമന സേനാംഗങ്ങൾ കൂറ്റൻ ഫയർ എൻജിനുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. അദ്ദേഹം മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി, ഗുരുതരമായി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
